21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

അധീര്‍ ര‍ഞ്ജന്‍ ചൗധരിയെ സസ്പെന്‍റ് ചെയ്ത നടപടിയില്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2023 11:25 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വ്യവസായി നീരവ് മോഡിയുമായി ഉപമിച്ചു നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍റ് ചെയ്ത നടപടിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം.

സോണിയ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. വിഷയത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണിയും യോഗം ചേർന്നേക്കും. മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയെ നീരവ് മോഡിയുമായി ഉപമിച്ച് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം.

തുടർന്ന് എൻഡിഎ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് ചൗധരിയുടെ പരാമർശം രേഖകളിൽനിന്നു നീക്കി. സഭയുടെ അവകാശലംഘന സമിതിയുടെ അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡു ചെയ്തത്

Eng­lish Summary:
Protest against sus­pen­sion of Adhir Ran­jan Chaudhary

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.