22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം : ജന്തര്‍മന്ദറിലേക്ക് കേരളം നടന്നെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2024 12:17 pm

കേന്ദ്രത്തിനെതിരായ കേരള സര്‍ക്കാരിന്റെ പ്രതിഷേധം കേരള ഹൗസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജന്തര്‍ മന്തറില്‍ എത്തി.മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാര്‍ഡുമായാണ് മാര്‍ച്ചില്‍ അണിനിരന്നത്. കേരള ഹൗസില്‍ നിന്നും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ നടന്നാണ് ജന്തര്‍മന്തറിലേക്ക് എത്തിയത്.രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് ജന്തര്‍ മന്തര്‍.

സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയില്ലെന്നും ഇങ്ങോട്ടടിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയും എന്നുകൂടി തെളിയിക്കുകയാണ് സംസ്ഥാനമാണ്.സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് എന്താകും എന്നാണ് ഇനി നോക്കിക്കാണേണ്ടത്.

ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക്‌ ക്ഷണിച്ച്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. 

ഡല്‍ഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും.സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഏടായി സമരം മാറും. ഡ്ല‍ഹി സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഇന്ന് എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളത്തിലാകെ പ്രതിഷേധ റാലികളും ജനകീയ കൂട്ടായ്‌മകളും സംഘടിപ്പിക്കും.

Eng­lish Summary:
Protest against the Cen­tre: Ker­ala marched to Jantarmandar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.