കടമ്പൂർ ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പൽ കെ പി ഷാജുവിനെ അന്യായമായി സസ്പെൻ്റ് ചെയ്ത സ്കൂൾ താത്കാലിക മാനേജർ പി മുരളീധരന്റെ നടപടിയിൽ എ കെ എസ് ടി യു. കണ്ണൂർ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഢാലോചനയിലൂടെ പ്ലസ് ടു ഹ്യൂമാനിറ്റീസിലെ ഒരു വിദ്യാർത്ഥിയെയും രക്ഷിതാവിനെയും ഉപയോഗപ്പെടുത്തി വ്യാജപരാതി തയ്യാറാക്കി നടത്തിയ സസ്പെൻഷൻ ആണിത്. കടമ്പൂർ സ്കൂൾ മാനേജർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപക ദ്രോഹ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. പ്രിൻസിപ്പലിന്റെ അന്യായമായ സസ്പെൻഷൻ ഉടൻ റദ്ധ് ചെയ്യണമെന്നും, സ്കൂളിന്റെ താത്കാലിക മാനേജർ സ്ഥാനത്ത് നിന്നും പി.മുരളീധരനെ അയോഗ്യനാക്കി മാനേജറുടെ സ്കൂളിലെ നിയമവിരുദ്ധ പ്രവർത്തികളെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും എ കെ എസ് ടി യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.