19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2023
March 27, 2023
January 21, 2023
October 25, 2022
October 15, 2022
October 14, 2022
October 11, 2022
October 11, 2022

കോഴിക്കോട് കായണ്ണയില്‍ മന്ത്രവാദിക്ക് നേരെ പ്രതിഷേധം; ആശ്രമത്തിലേക്ക് വന്ന വാഹനങ്ങള്‍ തകർത്ത് നാട്ടുകാർ

Janayugom Webdesk
കോഴിക്കോട്
October 14, 2022 3:44 pm

കായണ്ണയിൽ മന്ത്രവാദിക്ക് എതിരെ പ്രതിഷേധം ശക്തം. ചാരു പറമ്പിൽ രവി എന്ന ആൾദൈവത്തിന് എതിരെയാണ് പ്രതിഷേധം. ഇയാളെ കാണാൻ എത്തിയ ആളുകളുടെ വാഹനം തല്ലി തകർത്തു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്നവരുടെ വാഹനങ്ങളാണ് നാട്ടുകാർ ചില്ലടിച്ച് തകർത്തത്. ഇയാൾ കുറേ നാളുകളായി മന്ത്രവാദം നടത്തുന്ന വ്യക്തിയാണ്. മന്ത്രവിദ്യക്കു ശേഷം ഉറഞ്ഞുതുള്ളുകയും ചില വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്യാറുണ്ട്. ഇതറിഞ്ഞ് നിരവധി പേരാണ് എത്താറ്. മുമ്പ് ഒരു കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഉയരുകയും നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. പിന്നീട് കുറച്ച് കാലത്തേക്ക് മന്ത്രവാദം നിർത്തിവെച്ചു. എന്നാൽ അടുത്തിടെയായി വീണ്ടും മന്ത്രവാദം ആരംഭിക്കുകയും ആളുകൾ എത്തുകയും ചെയ്തുതുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെയ്യുന്നുണ്ട്.

Eng­lish Sum­ma­ry: Protest against witch doc­tor in Kayan­na, Kozhikode; The locals smashed the vehi­cles that came to the ashram

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.