18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

തരൂരിന്‍റെ നിലപാട് മാറ്റത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
January 12, 2023 1:01 pm

തരൂര്‍ തന്‍റെ നിലപാട് മാറ്റുന്നു.തിരുവനന്തപുരത്തു നിന്നും വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാന്‍ തല്‍പര്യമുള്ളതായി തരൂര്‍ ക്യാമ്പ് വ്യക്തമാക്കുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന തരൂരിന്റെ പ്രഖ്യാപനത്തോടെ കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു.സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് പാര്‍ട്ടി ആണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. എന്നാൽ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നത് തിരിച്ചടിയാകുമെന്നാണത്രേ ഇപ്പോൾ തരൂർ ആശങ്കപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിന്നേയും രണ്ട് വർഷം കഴിഞ്ഞായിരിക്കും നിയമസഭ തിരഞ്ഞെടുപ്പ്. മത്സരിക്കാതിരുന്നാൽ അത് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കും.

മാത്രമല്ല സജീവരാഷ്ട്രീയത്തിൽ ഇല്ലെന്നുള്ള തോന്നലുണ്ടാക്കാനും കാരണമാകും. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ തിരുവനന്തപുരത്ത് നിന്ന് വീണ്ടും തന്റെ പിന്തുണ ഊട്ടി ഉറപ്പിച്ച് ഹൈക്കമാന്റിനോട് വിലപേശുകയും ചെയ്യാം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നല്ലഭൂരിപക്ഷത്തിലാണ് തരൂർ ഇവിടെ നിന്ന് വിജയിച്ച് കയറിയത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു തരൂരിന്റെ വിജയം. തരൂരിന് 4,14,057 വോട്ടുകളാണ് നേടിയത്

Eng­lish Summary:
Protest in Con­gress behind Tha­roor’s change of position

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.