23 January 2026, Friday

Related news

January 12, 2026
January 11, 2026
January 7, 2026
January 7, 2026
November 28, 2025
November 27, 2025
November 23, 2025
September 22, 2025
July 2, 2025
July 1, 2025

ക്യൂബയെ ഭീകരവദ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
June 27, 2023 10:18 am

ഭീകരവാദം പ്രോത്സഹാപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ വലിയ പ്രതിഷേധം.അമേരിക്കയിലെ 30 നഗരങ്ങളില്‍ നടക്കുന്ന ക്യൂബന്‍ഐക്യദാര്‍ഢ്യ വാരാചരണത്തിന്‍റെ സമാപന ദിനത്തിലായിരുന്നു പ്രതിഷേധം. 

ക്യൂബയോടുള്ള ജോ ബൈഡന്‍ സര്‍ക്കാരിന്‍റെ നയത്തെ വിമര്‍ശിച്ചായിരുന്നു പ്രചരണം. ക്യൂബയെ അനുകൂലിക്കുന്ന നൂറിലധികം സംഘടനകള്‍ പെങ്കെടുത്തു. ക്യൂബക്കെതിരായ വിദ്വേഷ പ്രചരണങ്ങളും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ഉപരോധവും പിന്‍വലിക്കണമെന്നും പ്രതിഷേധിക്കുന്നവര്‍ ആവശ്യപ്പെട്ടു.

കൊളംബിയയിലും,ബൊഗോട്ടയിലെ യുഎസ് എംബസിക്ക് മുന്നിലും പ്രതിഷേധമുണ്ടായി. ക്യൂബയെ ഭീകരവാദത്തിന്‍റെ പ്രചാരകര്‍ എന്ന നിലയില്‍ യുഎസ് അവതരിപ്പിക്കുതിനെ ശക്തമായി എതിര്‍ക്കുന്നു.

നിരവധി മാര്‍ഗങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി ക്യൂബന്‍ ജനതക്കെതിരെ സാമ്പത്തിക യുദ്ധം നടത്തുന്നതിനെയും അവര്‍ അപലപിച്ചു.അധികാരമേറ്റയുടനെ യു.എസും ക്യൂബയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ബരാക് ഒബാമ ഭരണകൂടം നടത്തിയ സുപ്രധാന മുന്നേറ്റങ്ങളെ ഡൊണാള്‍ഡ് ട്രംപ് പിന്നീട് അട്ടിമറിച്ചിരുന്നു.

Eng­lish Summary:
Protest in front of the White House over the inclu­sion of Cuba in the list of ter­ror­ist countries

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.