23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 30, 2024
November 21, 2023
October 28, 2023
May 24, 2023
May 23, 2023
April 13, 2022
March 25, 2022
March 24, 2022
March 12, 2022
December 18, 2021

ബിജെപി നേതൃത്വത്തെ ധിക്കരിച്ച് ബിജെപി നേതാവിന്റെ പ്രതിഷേധ സമരം

Janayugom Webdesk
പന്തളം
November 21, 2023 6:46 pm

ബിജെപി നേതൃത്വത്തെ ധിക്കരിച്ചും ബിജെപി നേതൃത്വം നല്‍കുന്ന പന്തളം നഗരസഭ ഭരണസമിതിയെ വെട്ടിലാക്കിയും ബിജെപി നേതാവിന്റെ പ്രതിഷേധ സമരം. പന്തളം വലിയ കോയിക്കല്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ദേവസ്വം ബോര്‍ഡിന്റെ കെട്ടിടത്തില്‍ അയ്യപ്പഭക്തർക്ക് വിരിവെക്കാൻ അനുവദിച്ച സ്ഥലത്ത് ക്ഷേത്രത്തിലെത്തുന്ന നഗരസഭ ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ബിജെപി മുനിസിപ്പൽ പ്രസിഡന്റ് ഹരികുമാർ കൊട്ടേത്താണ് കെട്ടിടത്തിന്റെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു പ്രതിഷേധ സമരം. 

കെട്ടിടം അയ്യപ്പഭക്തർക്ക് അല്ലാതെ മറ്റാർക്കും നൽകരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിരിക്കുകയാണ്. ഈ മാസം 21ന് കോടതി ഹർജി പരിഗണിക്കാനിരിക്കുകയാണ്. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുകയാണ്. ഇത് മറികടന്നാണ് നഗരസഭ ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ഒരുക്കിയത്. അടൂർ ഡിവൈഎസ്‌പി ജയരാജ്, പന്തളം എസ്എച്ച്ഒ പ്രജീഷ് എന്നിവരുടെ നേതൃത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഹരികുമാർ കൊട്ടേത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Eng­lish Sum­ma­ry: Protest strike by BJP leader

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.