22 January 2026, Thursday

Related news

January 16, 2026
January 11, 2026
December 26, 2025
December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025

കോര്‍പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന ബജറ്റ്: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 1, 2025 8:55 pm

കോര്‍പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്നതും സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതുമാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റ് പാടേ മറന്നു. യുപിഎ ഭരണകാലത്ത് ഇടതുപക്ഷ പിന്തുണയോടെ നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ കൊല്ലാക്കൊലചെയ്യുകയാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ ബജറ്റുകളിലെപ്പോലെ ഈ ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്ക് പുതുതായി ഒന്നും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 

തൊഴിലില്ലായ്മ, വിലവര്‍ധനവ്, രൂപയുടെ മൂല്യശോഷണം തുടങ്ങിയ പ്രശ്നങ്ങളോട് ബിജെപി സര്‍ക്കാരിന്റെ ബജറ്റ് കണ്ണടച്ചിരിക്കുകയാണ്. എല്‍ഐസി, ജിഐസി മേഖലകള്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള നീക്കം ദേശീയ താല്പര്യങ്ങളെ ഒറ്റുകൊടുക്കലാണ്. രാഷ്ട്രീയ ദുഷ്ടലാക്കോടെ തയ്യാറാക്കിയ ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളത്. വയനാടിനും വിഴിഞ്ഞത്തിനും പരിഗണന നല്‍കാത്ത ബജറ്റ്, ബിഹാറിന് വാരിക്കോരി കൊടുത്തതിന്റെ രാഷ്ട്രീയലക്ഷ്യം ഇന്ത്യന്‍ ജനതയ്ക്ക് ബോധ്യമാണ്. ജനദ്രോഹ ബജറ്റിനെതിരായി പ്രതിഷേധിക്കാന്‍ എല്ലാ ദേശാഭിമാന ജനാധിപത്യ ശക്തികളോടും എല്ലാ പാര്‍ട്ടി ഘടകങ്ങളോടും ബിനാേയ് വിശ്വം അഭ്യര്‍ത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.