22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 26, 2024
September 1, 2024
August 28, 2024
August 13, 2024
August 13, 2024
June 14, 2024
June 4, 2024
June 2, 2024
May 3, 2024

പിഎംഎ സലാമിന്റെ പ്രസ്താവനക്കെതിരെ ലീഗില്‍ പ്രതിഷേധം; മുഖപത്രത്തില്‍ കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ലേഖനം

Janayugom Webdesk
തിരുവനന്തപുരം
May 20, 2023 4:54 pm

മുസലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനേതിരെ പാര്‍ട്ടി എംഎല്‍എ കുറുക്കോളി മൊയ്തീന്‍.എംഎസ്എഫ് വളഞ്ഞ മാര്‍ഗ്ഗത്തിലോ,ഭരണസ്വാധീനത്താലോ ഭരണം പിടിക്കാന്‍ ശ്രമിച്ചിട്ടില്ല. എംഎസ്എഫിനെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയാണുവേണ്ടതെന്നും കുറുക്കോളി മൊയ്തീന്‍.ലീഗ് മുഖപത്രമായ ചന്ദ്രികയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരായ എംഎല്‍എയുടെ ലേഖനം.

യുഡിഎഫിന്‍റെ ഭരണകാലത്ത് തരികിട കാണിച്ചാണ് എംഎസ്എഫ് സര്‍വകലാശാല യൂണിയന്‍ പിടിക്കുന്നത് എന്നായിരുന്നു മലപ്പുറത്തെ കുടുംബയോഗത്തില്‍ പിഎംഎ സാലം പറഞ്ഞത്. എന്നാല്‍ സലാമിന്‍റെ പ്രസ്ഥാവനക്കെതിരേ ലീഗിനുള്ളില്‍ നിന്ന് തന്നെ വലിയ പ്രതിഷേധണാണ് ഉണ്ടായത്.

ഇത്തരം കാര്യങ്ങള്‍ പൊതുവേദികളില്‍ പറയുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നായിരുന്നു പലനേതാക്കളുടെയും അഭിപ്രായം. പിന്നാലെയാണ് സലാമിനെ തിരുത്തി ലീഗ് എംഎല്‍ എ കുറുക്കോളി മൊയ്തീന്‍ രംഗത്തെത്തുന്നത്.

വളഞ്ഞ മാര്‍ഗത്തിലോ, ഭരണസ്വാധീനത്തിലോ ഭരണം പിടിക്കാന്‍ എംഎസ്എഫ് ശ്രമിച്ചിട്ടില്ല. ഭരണത്തില്‍ ഉള്ളപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും എംഎസ്എഫ് യൂണിവേഴ്‌സിറ്റി ഭരിച്ചിട്ടുണ്ടെന്നും എംഎസ് എഫിനെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും കുറുക്കോളി മൊയ്തീന്‍ ലേഖനത്തില്‍പറയുന്നു.

Eng­lish Summary:
Protests in the league against PMSalam’s state­ment; Kurukoli Moiteen MLA’s arti­cle in the mouthpiece

You may also like this video:

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.