1 July 2024, Monday
KSFE Galaxy Chits

Related news

June 29, 2024
June 29, 2024
June 27, 2024
June 24, 2024
June 23, 2024
June 23, 2024
June 22, 2024
June 22, 2024
June 22, 2024
June 21, 2024

ചോദ്യപേപ്പര്‍ കുംഭകോണത്തില്‍ പ്രതിഷേധം കടുത്തു; പുതിയ പരീക്ഷ കലണ്ടര്‍ പ്രഖ്യാപിച്ച് എന്‍ടിഎ

Janayugom Webdesk
ന്യൂഡല്‍ഹി
June 29, 2024 11:17 am

നീറ്റ്, നെറ്റ് ചോദ്യപേപ്പര്‍ കുംഭകോണത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാന്‍ പുതിയ പരീക്ഷ കലണ്ടര്‍ പ്രപഖ്യാപിച്ച് ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍ടിഎ) റദ്ദാക്കിയ യുജിസിനെറ്റ്, മാറ്റിവെച്ച ജോയിന്റ് സിഎസ്ഐആര്‍, നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) എന്നിവയുടെ പരീക്ഷ തീയതിയാണ് പ്രഖ്യാപിച്ചത്.

കോളജ് അധ്യപക യോഗ്യത പരീക്ഷയായ യുജിസി നെറ്റ് ആഗസ്റ്റ് 21നും, സെപ്റ്റംബര്‍ നാലിനുമിടിയില്‍ നടക്കും. ഒഎംആര്‍ പരീക്ഷയ്ക്ക് പകരം വീണ്ടും ഓണ്‍ലൈന്‍ പരീക്ഷയാണ്. ഒഎംആർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെയാണ് ജൂൺ 18ന്‌ 9.08 ലക്ഷത്തിലേറെ പേർ എഴുതിയ നെറ്റ് പിറ്റേദിവസം റദ്ദാക്കിയത്.

ചോദ്യപേപ്പർ ചോർന്നുവെന്ന സംശയത്തെ തുടർന്ന് മാറ്റിയ ശാസ്‌ത്ര–- സാങ്കേതിക വിഷയങ്ങളിലെ കോളേജ്‌ അധ്യാപക–ഗവേഷണ യോഗ്യതാ പരീക്ഷയായ ജോയിന്റ് സിഎസ്ഐആർ യുജിസി നെറ്റ് ജൂലൈ 25 മുതൽ 27വരെയും നടക്കും. നാലുവർഷ ഇന്റർ​ഗ്രേറ്റഡ് ബിഎഡിനുള്ള പ്രവേശനപരീക്ഷയായ എൻസിഇടി ജൂലൈ 10ന് നടക്കും.

മെയ് അഞ്ചിന് നടന്ന നീറ്റ് ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് എന്ന് വിശദീകരിച്ചാണ് എൻടിഎ ജൂൺ 12ന് നിശ്ചയിച്ച എൻസിഇടി പരീക്ഷ മാറ്റിവച്ചത്.ആയുഷ് പിജി പ്രവേശന പരീക്ഷ നേരത്തെ നിശ്ചയിച്ച പോലെ ജൂലൈ ആറിനും നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

Eng­lish Summary:
Protests rage over ques­tion paper scam; NTA has announced the new exam calendar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.