19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 22, 2024
October 16, 2024
October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 13, 2024
August 9, 2024
August 8, 2024

അഭിമാന നേട്ടം; കേരള ഉന്നത വിദ്യാഭ്യാസ ജേർണൽ റാങ്കിങ്ങിൽ ഒന്നാമത്

Janayugom Webdesk
തിരുവനന്തപുരം
August 9, 2024 8:36 pm

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ജേർണൽ “ഹയർ എജ്യുക്കേഷൻ ഫോർ ദ ഫ്യൂച്ചർ” ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ രാജ്യത്തു ഒന്നാമതെത്തി.
അക്കാദമിക പ്രസിദ്ധീകരണങ്ങളെ വിലയിരുത്തുന്ന സ്‌കോപസ് അന്താരാഷ്ട്ര റാങ്കിങിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സേജ് പബ്ലിഷറുമായി ചേർന്നു പ്രസിദ്ധീകരിക്കുന്ന ജേർണലിന്റെ സുവർണ നേട്ടം. സ്‌കോപസ് അന്താരാഷ്ട്ര റാങ്കിങിന്റെ ‘ക്യു വൺ’ പട്ടികയിലുൾപ്പെടുത്തിയ ജേർണൽ അന്തർ വൈജ്ഞാനിക മേഖലയിലെ ഹൈ ഇമ്പാക്ട് ഫാക്ടർ ജേർണലുകളിൽ ലോകത്തു മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ വൈസ് ചെയർമാൻ ഡോ. കെ എൻ പണിക്കർ 2010 ൽ “ജേർണൽ ഓഫ് കൺവെർജെൻസ് സ്റ്റഡീസ്” എന്ന പേരിൽ ആരംഭിച്ച ഈ ജേർണലിന്റെ മാർഗദർശക സമിതിയിൽ നോം ചോംസ്കി, റോമിലാ ഥാപർ, ടെറി ഈഗിൾടൺ, റോജർ വൈ ചെൻ തുടങ്ങി ലോകത്തിലെ പ്രഗത്ഭരായ അക്കാദമിക വിദഗ്ധരാണുള്ളത്. പിന്നീട് ടി പി ശ്രീനിവാസൻ കൗൺസിൽ വൈസ് ചെയർമാൻ ആയ കാലത്തു ജേർണൽ ഓഫ് കൺവെർജെൻസ് സ്റ്റഡീസ് “ഹയർ എജ്യുക്കേഷൻ ഫോർ ദ ഫ്യൂച്ചർ” എന്നു പുനർനാമകരണം ചെയ്തു. ഒരു ലക്ഷം രൂപ വാർഷിക ബാധ്യതയിൽ 2018 വരെ പ്രസിദ്ധീകരണം നടത്തിയ ജേർണൽ പിന്നീട് വലിയ വിഭാഗം വായനക്കാരുടെ പിൻബലത്തിൽ മികച്ച റോയൽറ്റി നൽകുന്ന പ്രസിദ്ധീകരണമായി മാറിയെന്നും അതിനു കടപ്പെട്ടിരിക്കുന്നത് നിലവിലെ വൈസ് ചെയർമാനും ജേർണലിന്റെ ചീഫ് എഡിറ്ററുമായ ഡോ. രാജൻ ഗുരുക്കളിനോടും എഡിറ്റർ ഡോ. മൈക്കിൾ തരകനോടുമാണെന്നും കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോവിഡ് വ്യാധിയുടെ പ്രതിഫലനം, ദേശീയ വിദ്യാഭ്യാസ നയം എന്നീ വിഷയങ്ങളിൽ ജേർണൽ പുറത്തിറക്കിയ രണ്ടു പ്രത്യേക പതിപ്പുകൾ രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റി. വിജ്ഞാന വിനിമയത്തിലെ പ്രശ്നങ്ങൾ, ഔട്ട് കം ബേസ്‌ഡ് എജ്യുക്കേഷൻ, അന്താരാഷ്ട്ര തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന പരിണാമങ്ങൾ, സാങ്കേതിക വിദ്യാധിഷ്ഠിത ബോധന ശാസ്ത്രം, ഹയർ ഓർഡർ കോഗ്നിഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ ജേർണൽ പ്രസിദ്ധീകരിച്ച അക്കാദമിക രചനകൾ ലോക വ്യാപക ശ്രദ്ധ നേടി. അടുത്ത പ്രത്യക പതിപ്പ് “നിർമിത ബുദ്ധിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയും” എന്ന വിഷയത്തിൽ ഉടൻ പുറത്തിറങ്ങും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഡോക്യൂമെന്റെഷൻ ഓഫിസർ ദീപിക ലക്ഷ്മൺ ആണ് ജേർണലിന്റെ എഡിറ്റോറിയൽ അഡ്മിനിസ്ട്രേഷനു പിന്നിൽ.

Eng­lish Sum­ma­ry: proud achieve­ment; 1st in Ker­ala High­er Edu­ca­tion Jour­nal Ranking

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.