5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024

പി എസ് സുപാല്‍ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി

സ്വന്തം ലേഖകന്‍
കൊല്ലം
August 20, 2022 11:02 pm

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി എസ് സുപാല്‍ എംഎല്‍എയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലിന്റെ ആദ്യയോഗം ആര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു സുപാല്‍.
ആറ് കാന്‍ഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 64 അംഗ ജില്ലാ കൗണ്‍സിലിനെയും എട്ട് പകരം പ്രതിനിധികളുള്‍പ്പെടെ 90 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞു.
പന്ന്യന്‍ രവീന്ദ്രന്‍, ജെ ചിഞ്ചുറാണി, കെ ആര്‍ ചന്ദ്രമോഹനന്‍ എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. ഐ ഷിഹാബ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ രാജീവ് നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: PS Supal CPI Kol­lam Dis­trict Secretary

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.