പിഎസ്‌സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ തമിഴിലേക്ക് മൊഴി മാറ്റുമ്പോള്‍ തര്‍ജമ പിഴവ് പരിഹരിക്കാന്‍ അതത് ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ കൂടി ചോദ്യങ്ങള്‍ ചോദിക്കുന്ന കാര്യം പരിഗണയിലാണെന്ന് പിഎസ്‌സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തമിഴ് മീഡിയം ചോദ്യ പേപ്പറുകളിൽ തർജമ പിശകുകളും അക്ഷര തെറ്റുകളും സംഭവിക്കുന്നതു കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെട്ടത്. തുടര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പി എസ് സി സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
English Summary: PSC says English is being considered along with Malayalam, Tamil and Kannada questions
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.