
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ ആഴ്സണലിന് സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ തോല്‍വി. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയാണ് എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. നാലാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ ക്വച്ച ക്വാറട്‌സ്‌കേലിയ പന്ത് ഡെംബലെയ്ക്ക് നല്‍കി. ഇടംകാലന്‍ ഷോട്ടിലൂടെ താരം ഗണ്ണേഴ്സിന്റെ വലയില്‍ പന്തെത്തിച്ചു. ഈ ഗോളിന് ശേഷവും പിഎസ്ജി ആഴ്സണലിന്റെ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നു. ഗോൾകീപ്പർ ഡേവിഡ് റയയുടെ തകർപ്പൻ സേവുകളാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് ആഴ്സണലിനെ രക്ഷിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മൈക്കൽ മെറീനോയിലൂടെ ആഴ്സണൽ ഗോൾവല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡായി. ഡിസൈർ ഡോവ്, ഗബ്രിയേൽ മാർട്ടിനല്ലി, ലിയാന്‍ഡ്രൊ ട്രൊസാർഡ് എന്നിവര്‍ക്ക് അവസരം ലഭിച്ചെങ്കിലും പിഎസ്ജി ഗോള്‍കീപ്പര്‍ ഡൊണ്ണരുമ്മ അതെല്ലാം തട്ടിയകറ്റി. മത്സരത്തില്‍ 4–3‑3 എന്ന ഫോര്‍മേഷനിലാണ് ആഴ്സണലും പിഎസ്ജിയുമിറങ്ങിയത്. രണ്ടാം പാദം ഈ മാസം എട്ടിന് പാരിസിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.