23 February 2026, Monday

Related news

February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 20, 2026
February 20, 2026
February 19, 2026
February 18, 2026
February 17, 2026
February 17, 2026

സൈക്കോളജി വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സൈനികന്‍ അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
June 28, 2023 7:31 pm

കൊല്ലം കോട്ടത്തല സ്വദേശിയും എം എ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയിൽ കാമുകനും സൈനികനുമായ പ്രതി പിടിയിൽ. ഈ മാസം 23 നാണ് വൃന്ദാ രാജ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കോട്ടത്തല സരിഗ ജങ്ഷനിൽ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ആറ് വർഷത്തെ പ്രണയ ബന്ധത്തിൽ നിന്ന് അനു കൃഷ്ണൻ പിന്മാറിയതിന് പിന്നാലെയായിരുന്നു വൃന്ദയുടെ മരണം. ഒരാഴ്ച മുമ്പ് മറ്റൊരു പെൺകുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വാട്സ് ആപ്പിലൂടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നുമാണ് കേസ്. വൃന്ദയുടെ ആത്മഹത്യാക്കുറിപ്പിലും ഡയറിയിലും ഇക്കാര്യമുണ്ട്. ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊബെൽ ഫോൺ പരിശോധിച്ച ശേഷമാണ് അനു കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Eng­lish Summary:Psychology stu­den­t’s sui­cide; The sol­dier was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.