23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 28, 2024
September 28, 2024
October 6, 2023
July 20, 2023
June 6, 2023
April 26, 2023
March 27, 2023
March 27, 2023
October 3, 2022

പി ടിയുടെ സംസ്‌കാരം വൈകിട്ട്; മുഖ്യമന്ത്രി പങ്കെടുക്കും

Janayugom Webdesk
ഇടുക്കി
December 23, 2021 8:16 am

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന് വിടചൊല്ലി ജന്മനാട്. സംസ്‍കാരം ഇന്ന് വെെകിട്ട് 5.30 ന് ശിവപുരം സ്മാശാനത്തില്‍ നടക്കും . മുഖ്യമന്ത്രി പിണറായ് വിജയന്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.തൃക്കാക്കര കമ്മ്യണിറ്റി ഹാളില്‍വച്ച് മുഖ്യമന്ത്രി പിടി തോമസിന് അന്ത്യോപചാരമര്‍പ്പിക്കും.

ഇന്ന് പുലര്‍ച്ചെ മുതല്‍ ഇടുക്കി ഉപ്പുതോട്ടിലെ പി.ടിയുടെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. വെല്ലൂർ ആശുപത്രിയിൽ നിന്ന് ഉപ്പുതോട് കുടുംബവീട്ടിൽ എത്തിച്ച മൃതദേഹം എറണാകുളം പാലാരിവട്ടം — വയലാശ്ശേരി റോഡിലെ വസതിയിൽ എത്തിച്ചു. രാവിലെ എറണാകുളം ഡിസിസി ഓഫീസിലും എറണാകുളം ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും.ജനപ്രതിനിധിയായിട്ടുള്ള തൃക്കാക്കരയിലെ കമ്മ്യൂണിറ്റി ഹാളിലും പൊതുദർശനം. തുടർന്ന് 5.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. 

ഇന്നലെ രാവിലെ വെല്ലൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തിൽ നിന്ന് നേരത്തെ രണ്ട് തവണ നിയമസഭാംഗമായിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു. 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ്. 2009–2014 ലോക്‌സഭയിൽ അംഗവുമായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു.എംഎ, എൽഎൽബി ബിരുദധാരിയാണ്. തൊടുപുഴ ന്യൂമാൻ കോളജ്, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം, മഹാരാജാസ് കോളജ് എറണാകുളം, ഗവ. ലോ കോളജ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കെഎസ്‌യുവിലൂടെയാണ് പൊതുരംഗത്ത് എത്തിയത്.
eng­lish sum­ma­ry; pt Thomas MLA Cre­ma­tion on today
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.