22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026

കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ പരസ്യ മദ്യപാനവും അക്രമവും; ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടു

Janayugom Webdesk
കൊച്ചി
July 12, 2023 2:32 pm

കൊച്ചിയിലെ ഹോട്ടലിൽ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനവും അക്രമവും. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്‍റിലാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യമായി മദ്യപിക്കുകായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ‌ സംഘർഷം ഉണ്ടായത്.

സംഘര്‍ഷത്തിന് ശേഷം വിദ്യാർത്ഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ്‌ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.

Eng­lish Summary:Public drink­ing and vio­lence by stu­dents in Kochi; Dirt in the food

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.