26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 4, 2025
April 1, 2025
March 16, 2025
March 11, 2025
February 19, 2025
February 19, 2025
February 10, 2025
February 2, 2025

പൊതുവിദ്യാഭ്യാസ സഹകരണം: രണ്ടാം ഫിൻലൻഡ്‌ സംഘമെത്തി

Janayugom Webdesk
തിരുവനന്തപുരം
January 22, 2023 11:17 pm

കേരളത്തിന്റെ അതിഥികളായി രണ്ടാം ഫിൻലൻഡ്‌ സംഘം തലസ്ഥാനത്തെത്തി. സംസ്ഥാനം നടപ്പാക്കുന്ന വിദ്യാഭ്യാസ മാതൃകകൾ പഠിക്കാനും നേരിട്ട് അറിയുന്നതിനും ഫിൻലൻഡിലെ പൊതുവിദ്യാഭ്യാസത്തിന്റെ മികച്ച മാതൃകകൾ കേരളത്തിൽ നടപ്പാക്കുന്നതിനുമുള്ള പരസ്‌പര സഹകരണത്തിന്റെ ഭാഗമായാണ്‌ അഞ്ചംഗ സംഘത്തിന്റെ മൂന്നു ദിവസത്തെ സന്ദർശനം. ഫിൻലൻഡ്‌ എംബസി കൗൺസിലർ മിക്കാ സിറോനെൻ, ഫിൽസിങ്കി സർവകലാശാല പ്രൊഫ. ടാപ്പിയോലെ ഹ്‌ടോരോ എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഘം ഇന്നലെ തലസ്ഥാനത്ത്‌ എത്തിയത്‌. 

കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ഫിൻലൻഡ്‌ സന്ദർശനത്തിലാണ്‌ ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന കേരളവുമായി സഹകരിക്കാൻ ഫിൻലൻഡ്‌ സന്നദ്ധത അറിയിച്ചത്‌. തുടർന്ന്‌ ഡിസംബറിൽ ആദ്യ സംഘം എത്തുകയും ചെയ്‌തു. ഇതിന്റെ തുടർച്ചയായാണ്‌ രണ്ടാം സംഘത്തിന്റെ സന്ദർശനം.

സംഘം നാളെ രാവിലെ 10.30 മുതൽ 12.30 വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്‌ സന്ദർശിക്കും. ഉച്ചയ്ക്ക് 2.30 മുതൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ്‌ ഹനീഷുമായി ചർച്ച നടത്തും. ചൊവ്വാഴ്‌ച സമഗ്ര ശിക്ഷാകേരളം മേധാവികളുമായി ആശയവിനിമയം നടത്തും. ബുധനാഴ്‌ച സ്‌കൂളുകൾ സന്ദർശിക്കും. 

Eng­lish Sum­ma­ry: Pub­lic Edu­ca­tion Coop­er­a­tion: The Sec­ond Fin­land Team Arrives

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.