പൊതു വിദ്യാലയ സംരക്ഷണം നാടിന്റെ ഉത്തരവാദിത്തമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തോടന്നൂർ യു പി സ്കൂൾ വാർഷികാഘോഷവും, ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024–25 വർഷത്തെ മികച്ച വിദ്യാർത്ഥിക്കുള്ള ഉപഹാര സമർപ്പണം മന്ത്രി നിർവഹിച്ചു. മന്ത്രിക്കുള്ള ഉപഹാര സമർപ്പണം സ്വാഗത സംഘം ചെയർപേഴ്സൺ രമ്യ പുലക്കുന്നുമ്മൽ നൽകി. ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക കെ സജിത ടീച്ചർക്കുള്ള ഉപഹാര സമർപ്പണം പി ടി എ പ്രസിഡന്റ് എ ടി മൂസ്സയും സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരം പ്രധാനാധ്യാപകൻ സി ആർ സജിത്തും കൈമാറി. പ്രതിഭാ സംഗമവും, വിവിധ എൻഡോവ്മെന്റ് വിതരണവും വേദിയിൽ വച്ച് നടന്നു.
എൻഡോവ്മെന്റെ വിതരണവും വിവിധ മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും എ ഇ ഒ എം വിനോദ്, ബിപിസി വി എം സുരേന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ. അധ്യക്ഷത വഹിച്ചു. ബിൽഡിംഗ് റിപ്പോർട്ട് പി വിനോദൻ മാസ്റ്റർ അവതരിപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും, രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികളും, ഓസ്കാർ മനോജും സംഘവും അവതരിപ്പിച്ച ലൈവ് സ്റ്റേജ് ഷോയും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. രമ്യ പുലക്കുന്നുമ്മൽ, പത്മാവതി അമ്മ, എ ടി മൂസ്സ, എഫ് എം മുനീർ, എം വി നോദ്, വി എം സുരേന്ദ്രൻ, സി ആർ സജിത്ത്, സാബിറ ഇ കെ, കെ എം ബിജില, എം ടി രാജൻ, കെ ടി കൃഷ്ണൻ, പി വിനോദൻ മാസ്റ്റർ, മഹേഷ് പയ്യട, കെ വിശ്വനാഥൻ, സി കെ മനോജ് കുമാർ, നിഷാദ് വി പി, പി ശുഭ, കെ സജിത, വി കെ സുബൈർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.