3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024
February 11, 2024

പൊതുമേഖലാ സംരംഭങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ നടുവിൽ: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
ആലപ്പുഴ
July 22, 2024 6:07 pm

പൊതുമേഖലാ സംരംഭങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ നടുവിലാണെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കടം എടുക്കേണ്ട കാര്യങ്ങളിൽ പോലും പരിധി നിശ്ചയിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാർ നേരിടുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെല്ലാം മാറുമെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങൾ ഒഴിവാക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധികൾ കുറയും. എന്നാൽ മുൻഗണനാ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. പെൻഷൻ മുടങ്ങാതെ നൽകുവാൻ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത മേഖല ഗുണകരമല്ലാത്ത അവസ്ഥയിലൂടെ മുന്നോട്ട് പോകുകയാണെങ്കിൽ അത് ശ്രദ്ധയിൽ കൊണ്ട് വരേണ്ടതാണ്. കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ പൊതുമേഖലാസ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം കേരളത്തിൽ സബ്സിഡി സാധനങ്ങൾ പൂർണമായി നൽകുവാൻ കഴിയുന്നില്ല. കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നതിൽ നിന്ന് പിന്മാറുകയാണ്. രാജ്യത്തെ ഭക്ഷ്യനയം മൂലം കേരളത്തിൽ നാൽപ്പത്തിമൂന്ന് ശതമാനം പേർക്ക് മാത്രമെ ഭക്ഷ്യധ്യാനം ലഭിക്കുന്നുള്ളു. മുൻപ് പതിനാറ് ലക്ഷം ടൺ ഭക്ഷ്യധ്യാനം കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പതിനാല് ലക്ഷം ടൺ ഭക്ഷ്യ ധ്യാനമേ ലഭിക്കുന്നുള്ളു. അരിയും ഗോതമ്പും കൂടുതൽ നൽകുവാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. നാൽപ്പത്തി ഒന്ന് രൂപ വില കൊടുത്ത് വാങ്ങുന്ന അരി കേരള സർക്കാർ സിവിൽ സപ്ലൈസ് വഴി 29 രൂപയ്ക്കാണ് നൽകുന്നത് ഇതുവഴി സംസ്ഥാന സർക്കാരിന് 25 കോടി രൂപയുടെ അധിക ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Pub­lic Sec­tor Under­tak­ings Amid Strug­gle for Sur­vival: Min­is­ter GR Anil

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.