18 January 2026, Sunday

Related news

January 13, 2026
January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 3, 2026
January 3, 2026

പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 22, 2023 1:41 pm

സംസ്ഥാനത്തെ പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്നത് സര്‍ക്കാരിന്‍റെ നയമാണെന്ന് മുഖ്യമന്ത്രി. ഇതിനായി ബാരിയര്‍ ഫ്രീ കേരള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടന്ന പ്രഭാതയോഗ വേദിയില്‍ പറഞ്ഞു. യോഗത്തിൽ വീല്‍ച്ചെയറിലെത്തിയ ആലംകോട് വഞ്ചിയൂര്‍ സ്വദേശിയായ ഹിമ മനുകുമാറിന്റെ നിവേദനത്തിൽ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് ഹിമക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി.

നിലവിലുള്ള സർക്കാർ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരളമെന്ന സ്വപ്നം സർക്കാർ സാക്ഷാത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമയുടെ നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകി.മന്ത്രിമാരായ ആർ. ബിന്ദു, കെ രാധാകൃഷ്ണൻ , കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി തുടങ്ങിയവരും ഹിമയെ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താൻ ഉന്നയിച്ച കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹിമ പറഞ്ഞു.

മികച്ചൊരു എഴുത്തുകാരി കൂടിയായ ഹിമ സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച 16 വര്‍ഷത്തിലധികമായി വീല്‍ച്ചെയറിലാണ്. കൃഷിയും പൂന്തോട്ട പരിപാലനവും സാമൂഹിക സേവനവുമൊക്കെയായി ഹിമ സജീവമാണ്. ഭർത്താവ് മനുകുമാർ, അമ്മ ലീന, സഹോദരൻ ഹിജിത്ത് എന്നിവർക്കൊപ്പമാണ് ഹിമയെത്തിയത്.

Eng­lish Summary;Public spaces will be made ful­ly dis­abil­i­ty friend­ly; Chief Minister
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.