21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 26, 2024
October 20, 2024

ഇന്നുമുതല്‍ സത്യന്‍ മൊകേരിയുടെ പൊതുപര്യടനം

മണ്ഡലം കൺവെൻഷനുകൾ അവസാനിച്ചു
Janayugom Webdesk
നിലമ്പൂര്‍
October 29, 2024 10:45 am

“അരിവാൾ ധ്യാനക്കതിർ ചിഹ്നത്തിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തുവിൻ”, നഗരസഭാ കൗൺസിലർ നാജിയ ഷാനവാസിന്റെ ആഹ്വാനത്തെ വൻകയ്യടികളോടെയാണ് അവർ സ്വാഗതം ചെയ്തത്. നിലമ്പൂർ ചന്തക്കുന്ന് മയന്താണിയിലെ പകൽവീടായിരുന്നു പ്രചരണസ്ഥലം. എൽഡിഎഫ് നേതാക്കളോടൊപ്പം വോട്ടുതേടിയെത്തിയതായിരുന്നു വയനാട് മണ്ഡലം ഇടതുസ്ഥാനാര്‍ത്ഥി സത്യൻ മൊകേരി. വൈദ്യപരിശോധനാ ദിനമായതിനാൽ പകൽവീട്ടിൽ വയോജനങ്ങളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. നഗരസഭാ കൗൺസിലർ നാജിയ ഷാനവാസിന്റെ നിലമ്പൂർ സ്റ്റൈൽ വോട്ടുചോദിക്കൽ സ്ഥാനാർത്ഥിയടക്കം എല്ലാവരിലും ചെറുപുഞ്ചിരി ഉണർത്തി.

രാവിലെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ വാർഡുകളിലൂടെ രോഗികളെക്കണ്ട് കാര്യങ്ങൾ തിരക്കിയായിരുന്നു നിലമ്പൂർ മണ്ഡലത്തിലെ പര്യടനത്തിന് തുടക്കമായത്. സ്ഥാനാർത്ഥിക്കൊപ്പമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തിയവർക്കെല്ലാം അറിയാവുന്നവർ തന്നെയാണ്. ഒരിടത്തും ഔപചാരികതയുടെ ആവരണമില്ല. എല്ലാവർക്കും സഖാവ് സത്യൻ മൊകേരിയെ നന്നായറിയും. വിദ്യാർത്ഥി സംഘടനാ കാലം മുതൽ മലയോര ഭൂമികയിൽ ഒട്ടേറെപ്പേരെ നേരിട്ടറിയാം. സ്ഥാനാർത്ഥിയുടെ വരവറഞ്ഞ് കാത്തുനിൽക്കുകയായിരുന്നു അവരിൽ പലരും.

വഴിയിൽ കാത്തുനിൽക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ തലയിലെ തോർത്തഴിച്ച് മുഖംതുടച്ച് പ്രിയ സഖാവിനോട് സംസാരിക്കുന്നത് യാത്രയിലെ പതിവുകാഴ്ച. ചുങ്കത്തറ മാർത്തോമാ കോളജിൽ വിദ്യാർത്ഥികളോടൊപ്പം സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ അധ്യാപകരും ചേർന്നു. പാലയമ്മാട് വിവേകാനന്ദ സ്കൂളും കടന്ന് മുത്തേടത്ത് ഫാത്തിമാ കോളജിലും വിദ്യാർത്ഥികളുടെ ആവേശസ്വീകരണം. നിലമ്പൂർ ഗവ. കോളജില്‍ ഇങ്ക്വിലാബ് വിളികളോടെയും രക്തഹാരമണിയിച്ചും സ്ഥാനാര്‍ത്ഥിയെ വിദ്യാര്‍ത്ഥികൾ സ്വീകരിച്ചു. അവിടെ ഒരു ചെറുപ്രസംഗം. ഇ ടി ടൈസൺ എംഎൽഎ, പി എം ബഷീർ, ശ്രീധരൻ വിനയൻ കുമാർ, ഹരിദാസൻ മുജീബ് റഹ്‌മാൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. നിലമ്പൂർ കടന്ന് ഏറനാട്ടിലെത്തിയപ്പോൾ അരീക്കോടിനെ ചെമ്പട്ടണിയിച്ച് ഇടതുപ്രകടനം. ബാന്റുമേളവും പ്ലക്കാർഡും ചെമ്പതാകകളും നഗരത്തെ ആവേശം കൊള്ളിച്ചു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയുടെ പൊതുപര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. പൊതുപര്യടനം മാനന്തവാടിയിൽ ആരംഭിക്കും. വിജയം വിളംബരം ചെയ്ത നിയമസഭാ മണ്ഡലം കൺവെൻഷനുകൾ പൂർത്തിയായതോടെയാണ് പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. മണ്ഡലംതല കണ്‍വെന്‍ഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റികളും നിലവില്‍ വന്നു. ആയിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ റാലികളും കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഏഴ് മണ്ഡലങ്ങളിലും നടന്നിരുന്നു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.