22 January 2026, Thursday

60 രാജ്യങ്ങളില്‍ നിന്നായി 66 സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥാ സമാഹാരം പ്രസിദ്ധീകരിച്ചു; മലയാളിക്ക്‌ യുനെസ്‌കോയുടെ അനുമോദനം

Janayugom Webdesk
ഷാര്‍ജ
November 18, 2025 9:38 pm

ആറ്‌ വന്‍ കരകളിലെ 60 രാജ്യങ്ങളില്‍ നിന്നായി 66 കുട്ടികളുടെ കഥകള്‍ സമാഹരിച്ച്‌ ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ പുറത്തിറക്കിയ മലയാളിയായ എം ഒ രഘുനാഥനിന്റെ ‘വിസ്‌പേഴ്‌സ്‌ ഓഫ്‌ വാണ്ടര്‍ ലസ്റ്റിന്‌ ’ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യുനസ്‌കോയുടെയും അനുമോദനം. ആദ്യമായാണ്‌ ലോകത്തിലെ 60 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കഥകള്‍ ഒന്നിച്ച്‌ സമാഹരിച്ച്‌ ഇംഗ്ലീഷിലുള്ള പുസ്‌തകം പുറത്തിറങ്ങുന്നത്‌.

 

അതാതു രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന കഥകളാണ്‌ ഇതെന്നതും ഈ പുസ്‌തകത്തിന്റെ
പ്രത്യേകതയാണ്‌. ലോകത്തെമ്പാടുമുള്ള സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിനും ഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്തിയുള്ള കഥപറച്ചിലിനുള്ള ശക്തിയും ഈ പുസ്‌തകത്തിലൂടെ വിളിച്ചോതുന്നു. പൂര്‍ണമായും വിദ്യാര്‍ത്ഥികള്‍ തന്നെ ചെയ്‌ത കവര്‍ ഡിസൈനും ചിത്രങ്ങളും കൊണ്ട്‌ സമ്പന്നമാണ് ഈ പുസ്‌തകം.

 

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും ജെംസ്‌ അക്കാദമിയിലെ ലൈബ്രേറിയനും നിരവധി പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹനുമായ എം ഒ രഘുനാഥ്‌ കണ്ണൂര്‍ സ്വദേശിയാണ്‌. നിരവധി അന്താരാഷ്ട്ര ലൈബ്രറി കോണ്‍ഫറന്‍സുകളില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കുകയും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനവസരം ലഭിച്ചതിലൂടെ ലഭിച്ച ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തിയാണ്‌ 60 രാജ്യങ്ങളിലെ കുട്ടികളെക്കൊണ്ട്‌ കഥയെഴുതിപ്പിച്ച്‌ ഒറ്റ പുസ്‌തകത്തിലൂടെ പുറത്തിറക്കിയത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.