ഗ്യാൻവാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കി വാരാണസി ജില്ലാകോടതി. ഹിന്ദു വിഭാഗത്തിന്റെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മസ്ജിദിന് താഴെ തെക്കുഭാഗത്തെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർത്ഥന നടത്തേണ്ടതെന്നും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ ഏഴു ദിവസത്തിനകം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിട്ടു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് സമിതി വ്യക്തമാക്കി.
അതേസമയം വസു ഖാന സര്‍വേ ആവശ്യപ്പെട്ടുള്ള ഹിന്ദുപക്ഷത്തിന്റെ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി ഗ്യാന്‍വാപി പള്ളി കമ്മിറ്റിക്ക് നോട്ടീസ് അയച്ചു.
English Summary: Puja allowed at Gyanwapi Masjid
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.