8 March 2026, Sunday

Related news

March 8, 2026
February 27, 2026
February 27, 2026
February 24, 2026
February 21, 2026
February 20, 2026
February 17, 2026
February 15, 2026
February 13, 2026
February 12, 2026

പൂജ ചടങ്ങിന് നേരെ ബോംബേറ്; ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം

Janayugom Webdesk
ദാഘ
March 8, 2026 12:27 pm

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം. കൂമില്ലയിൽ പൂജ ചടങ്ങിന് നേരെയാണ് ബോംബറുണ്ടായത്. മുഖ്യ പുരോഹിതൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. മുഖ്യ പുരോഹിതന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി വിവരം. മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ കൂടിയത്. 2026 ന്റെ തുടക്കത്തിൽ ന്യൂനപക്ഷ ഗ്രൂപ്പുകൾക്കെതിരെ 2,000 ത്തിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകങ്ങൾ, ക്ഷേത്രങ്ങൾ നശിപ്പിക്കൽ, ബലാത്സംഗങ്ങൾ, സ്വത്ത് കണ്ടുകെട്ടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2025 ഡിസംബർ മുതൽ 2026 ജനുവരി വരെ 15 ഹിന്ദുക്കൾ കൊല്ലപ്പെട്ടു.

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതിനിടെ ഹ്യൂമന്‍ റൈറ്റ്‌സ് കോണ്‍ഗ്രസ് ഫോര്‍ ബംഗ്ലാദേശ് മൈനോറിറ്റീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ജനുവരിയിൽ പുറത്തുവന്ന റിപ്പോർ‌ട്ടിൽ ഏഴ് മാസത്തിനിടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ 116 പേരെങ്കിലും കൊല്ലപ്പെട്ടത്. 

Kerala State - Students Savings Scheme

TOP NEWS

March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.