23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024
October 7, 2024
September 26, 2024
September 17, 2024
September 13, 2024
July 29, 2024

പുല്‍പ്പളളി ബാങ്ക് തട്ടിപ്പ്; കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാമിന്റെ ജാമ്യാപേക്ഷ തളളി

സ്വന്തം ലേഖകന്‍
പുല്‍പ്പള്ളി
June 9, 2023 9:28 pm

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോണ്‍ഗ്രസ് നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ അബ്രഹാമിന്റെ പുല്‍പ്പള്ളിയിലെ വസതിയിലും സഹകരണ ബാങ്കിലുമടക്കം അഞ്ചിടങ്ങളില്‍ റെയ്ഡ് നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് വരെ നീണ്ടു. കേസില്‍ പ്രതിയായ മുന്‍ ബാങ്ക് സെക്രട്ടറി രമാദേവിയുടെ മീനങ്ങാടിയിലെ വീട്, മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളിയുടെ പുല്‍പ്പള്ളിയിലെ വീട്, വായ്പ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന പി യു തോമസിന്റെ വീട് എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്. എട്ടരക്കോടി രൂപയുടെ വായ്പ തട്ടിപ്പ് ബാങ്കില്‍ നടത്തിയതായി നേരത്തെ പരിശോധനകളില്‍ വ്യക്തമായിരുന്നു. 

ഇതിന് പിന്നാലെ വായ്പ്പാത്തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായരുടെ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നു. മരണത്തിന് ഉത്തരവാദികളായി സജീവന്‍ കൊല്ലപ്പള്ളി, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകള്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഡയറിയില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. കുടുംബം ഇത് പൊലീസിന് കൈമാറി. 70,000 രൂപ മാത്രമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തതെന്നും ഇവര്‍തന്നെ ചതിച്ചതാണെന്നും കുറിപ്പിലുണ്ട്. മേയ് 30നാണ് കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലത്ത് രാജേന്ദ്രന്‍ നായരെ സമീപവാസിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 29ന് രാത്രി ഇയാളെ കാണാതായിരുന്നു. 

ഇതെത്തുടര്‍ന്ന് അറസ്റ്റിലായ ബാങ്കിലെ മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ കെ അബ്രഹാമിന്റെ ജാമ്യഹര്‍ജികളിലൊന്ന് ഇന്നലെ ജില്ലാ കോടതി തള്ളി. പുല്‍പ്പള്ളി പൊലിസ് രജിസ്റ്റര്‍ ചെയ്ത 766/22 നമ്പര്‍ കേസിലെ ജാമ്യഹര്‍ജിയാണ് തള്ളിയത്. തട്ടിപ്പിന് ഇരയായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കെ കെ അബ്രഹാമിനെ അറസ്റ്റ് ചെയ്തത്. കേസില്‍ പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. കെ കെ അബ്രഹാമാണ് ഒന്നാം പ്രതി.

Eng­lish Summary:Pulpalli Bank Fraud; KPCC Gen­er­al Sec­re­tary KK Abra­ham’s bail plea failed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.