11 March 2026, Wednesday

Related news

March 11, 2026
March 11, 2026
March 11, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026
March 4, 2026
March 2, 2026
March 1, 2026

കുതിപ്പ് തുടരാൻ പുനലൂർ

Janayugom Webdesk
കൊല്ലം
March 11, 2026 9:14 pm

പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പുനലൂരിൽ ഉയരുന്നത് ഇടതുപക്ഷത്തിന്റെ വിജയാരവം. പുനലൂർ മുനിസിപ്പാലിറ്റിയും കരവാളൂർ, അഞ്ചൽ, ഏരൂർ, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, ഇടമുളയ്ക്കൽ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മണ്ഡലം. സിപിഐയിലെ പി എസ് സുപാലാണ് നിലവിൽ എംഎൽഎ. സിപിഐയിലെ പി ഗോപാലൻ, കെ കൃഷ്ണപിള്ള, എം എൻ ഗോവിന്ദൻ നായർ, പി കെ ശ്രീനിവാസൻ, ജെ ചിത്തരഞ്ചൻ, കെ രാജു എന്നിവർ വിവിധ ഘട്ടങ്ങളിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 

പുനലൂർ മധു മാത്രമാണ് ഇവിടെ നിന്നും വിജയിച്ച ഏക കോൺഗ്രസ് എംഎൽഎ. കേരള കോൺഗ്രസ് ജെ യിലെ സാം ഉമ്മൻ, വി സുരേന്ദ്രൻ പിള്ള എന്നിവരും മണ്ഡലത്തെ പ്രതിനിധികരിച്ചു. 30 വര്‍ഷത്തിനിടെ മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. 1500നുമുകളിൽ കുടുംബങ്ങൾക്ക്‌ പട്ടയം, 40 കോടിയുടെ അനുമതിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക്‌ 25 കോടി ലഭ്യമാക്കി. സ്കൂളുകളുടെ സമഗ്ര വികസനം, വിദ്യാഭ്യാസസമുച്ചയം. എല്ലാ സ്കൂളിലും എംഎൽഎ എഡ്യുകെയർ പദ്ധതി. കുടിവെള്ളത്തിന്‌ 250 കോടിയുടെ പദ്ധതി തുടങ്ങിയവ മണ്ഡലത്തിന്റെ മുഖഛായ മാറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിലെ അബ്ദു റഹിമാന്‍ രണ്ടത്താണിയെ 37,057വോട്ടിനാണ്‌ പി എസ് സുപാൽ തോൽപ്പിച്ചത്‌. നിലവിൽ വോട്ടർമാർ 1,96, 906 ആണ്. ഇതില്‍ 1,03,240 സ്ത്രീകളും 93,664 പുരുഷന്മാരുമാണ്. രണ്ടുപേര്‍ ട്രാന്‍സ്ജെൻഡറുമുണ്ട്‌.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.