22 January 2026, Thursday

പുനർഗേഹം പദ്ധതി പഠിക്കാൻ ഉന്നത പരിസ്ഥിതി പ്രവർത്തക സംഘം കയ്പമംഗലത്ത്

Janayugom Webdesk
തൃശൂർ
September 16, 2023 7:55 pm

കയ്പമംഗലം മണ്ഡലത്തിലെ പുനർഗേഹം പദ്ധതി പഠിക്കാൻ ഉന്നത പരിസ്ഥിതി പ്രവർത്തക സംഘമെത്തി. തൃശൂർ മുളങ്കുന്നത്തുകാവ് കില, ബ്രിങ് ബാക് ഗ്രീൻ, ഇന്ത്യൻ യൂത്ത് ക്ലൈമറ്റ് നെറ്റ്‌വർക്ക്, യൂനിസെഫ്, പർപ്പസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യുവ പരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനമായ “ലോക്കൽ കോൺഫറൻസ് ഓഫ് യൂത്ത് 2023” ന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തകരാണ് കയ്പമംഗലം നിയോജക മണ്ഡലത്തിലെ പുനർഗേഹം പദ്ധതിയിൽ നിർമ്മിച്ച വീടുകൾ സന്ദർശിച്ചത്.

തദ്ദേശീയമായുള്ള പരിസ്ഥിതി പ്രശ്നങ്ങൾ എന്തെല്ലാമാണ്, തീരദേശത്ത് എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് തുടങ്ങിയ കാര്യങ്ങൾ “എൽകോയ് 2023” സമ്മേളനത്തിൽ ചർച്ചയാകുന്നുണ്ട് . ഈ വർഷം കേരളത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന പദ്ധതികൾ മനസ്സിലാക്കാനാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 130ൽ പരം പ്രധിനിധികൾ തൃശൂർ കിലയിൽ എത്തി ചേർന്നിട്ടുള്ളത്. ഇതിൽ 65ൽ പരം പ്രതിനികളായ യുവ പരിസ്ഥിതി പ്രവർത്തകരാണ് കയ്പമംഗലം മണ്ഡലത്തിലെ പുനർഗേഹം പദ്ധതിയെ പഠിക്കാനായി കയ്പമംഗലം മണ്ഡലത്തിലെ ശ്രീനാരായണപുരം ഉൾപ്പെടെയുള്ള ഗ്രാമ പഞ്ചായത്തുകളിലെ തീരപ്രദേശം സന്ദർശിച്ചത്.

പഠനത്തിന്റെ ഭാഗമായി പി വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ നടന്ന പ്രൊജക്ട് വിശദീകരണ ക്ലാസ് ഇ ടി ടൈസൺ  എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്രിങ് ബാക് ഗ്രീൻ പ്രോജക്ട് ഹെഡ് അനഘ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ ലീന തോമസ്, എംഇഎസ് അസ്മാബി കോളജ് അധ്യാപകൻ ഡോ. അമിതാബ് ബച്ചൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. എൽ കൊയ് 2023 ലീഡ് ഓർഗനൈസർ സൃഷിടി, എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വിവിധ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സന്തോഷ് കോരുചാലിൽ, സജിത പ്രദീപ്, വാർഡ് മെമ്പർമാരായ കെ എം അയ്യൂബ്, സുമി ഷാജി, അൻസിൽ, സാറാബി ഉമ്മർ, കെ കെ മോഹനൻ, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, ജയ സുനിൽ രാജ്, കോളജ് സെക്രട്ടറി നവാസ് കാട്ടകത്ത് , പ്രിൻസിപ്പാള്‍ ഡോ.ബിജു തുടങ്ങിവയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: punarge­ham project
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.