3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024

തകര്‍ന്നടിഞ്ഞ് പുഞ്ചിരിമട്ടം

Janayugom Webdesk
വയനാട്
August 1, 2024 10:34 am

മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം തകര്‍ന്ന് തരിപ്പണമായ അവസ്ഥയില്‍.ഒരു വീടുകള്‍ പോലും ശേഷിക്കാതെ പൂര്‍ണമായും മണ്ണും കല്ലും മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്.മുകളിലേക്ക് ചെല്ലുന്തോറും തകര്‍ച്ചയുടെ ഭീതി കൂട്ടുകയാണ് പുഞ്ചിരിമട്ടം.ഇത്തരത്തിലൊരു ഗ്രാമം ഇവിടെ ഉണ്ടായിരുന്നു എന്ന് പോലും തോന്നാത്ത വിധത്തില്‍ മണ്ണും കല്ലും ചളിയുമൊക്കെ കൂടികലര്‍ന്ന് കിടക്കുന്ന ഒരു മേഖലയായിരിക്കുകയാണ് ഈ പ്രദേശം.ഇവിടേക്ക് യന്ത്രസാമഗ്രികള്‍ എത്തിക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ് എന്നാണ് ലഭിക്കുന്ന വിവരം.ആദ്യം ചെറിയ രീതിയിലുള്ള ഉരുള്‍പൊട്ടല്‍ ഇവിടെ ഉണ്ടായപ്പൊള്‍ തന്നെ ഇവിടെ നിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു.എങ്കിലും ഇവിടെ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
Eng­lish Summary;punchirimattam in ruins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.