23 December 2025, Tuesday

Related news

December 16, 2025
November 22, 2025
November 18, 2025
November 5, 2025
November 3, 2025
October 31, 2025
October 18, 2025
October 17, 2025
October 4, 2025
September 23, 2025

എംഎന്‍ സ്മാരക നവീകരണഫണ്ട്: ആവേശമായി പഞ്ചാബിലെ സിപിഐ നേതാവ് മൂല്‍രാജ് ശര്‍മ്മയും

മക്കളോടൊപ്പം വയനാട്ടിലെ മരുമകന്റെ വീട്ടിലെത്തിയതാണ് മൂല്‍രാജ് ശര്‍മ്മ
web desk
മാനന്തവാടി
May 30, 2023 4:18 pm

എംഎന്‍ സ്മാരക നവീകരണത്തില്‍ പങ്കാളിയായി പഞ്ചാബിലെ മുതിര്‍ന്ന സിപിഐ നേതാവ് മൂല്‍രാജ് ശര്‍മ്മ. എമ്മെന്റെ പേരിലുള്ള സ്മാരകം പോലെ അതിന്റെ നവീകരണവും ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന പ്രത്യാശയോടെയാണ് മൂല്‍രാജ് ശര്‍മ്മ തന്റെ വക സംഭാവന പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിനും ചെറൂര്‍ ബ്രാഞ്ച് കമ്മിറ്റിയിലെ സഖാക്കള്‍ക്കും കൈമാറിയത്.

വയനാട്ടിലെ പയ്യമ്പള്ളി ചെറൂരിലുള്ള തന്റെ മരുമകന്റെ വീട്ടില്‍ മക്കളോടൊപ്പം എത്തിയതായിരുന്നു പഞ്ചാബ് ഓഫീസ് സെക്രട്ടറിയായിരുന്ന മൂല്‍രാജ് ശര്‍മ്മ. എംഎന്‍ സ്മാരക നവീകരണ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട ഗൃഹസന്ദര്‍ശന പരിപാടിയായാണ് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവും സി ജെ അബ്രഹാമും സഖാക്കളും അവിടെയെത്തിയത്. ഗൃഹനാഥനോട് സ്മാരക നിര്‍മ്മാണത്തിന്റെ കാര്യം പറയുന്നതിനിടെ സിപിഐ എന്ന് കേട്ട മൂല്‍രാജ് ഇടപെട്ടു. വിശേഷങ്ങള്‍ തിരക്കി. തന്റെ സിപിഐ ബന്ധം സ്ക്വാഡിലെ സഖാക്കളോടും വിവരിച്ചു.

എണ്‍പതിയേഴാം വയസിലും അവേശത്തോടെയാണ് അദ്ദേഹം പാര്‍ട്ടിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞത്. പ്രായമായെങ്കിലും താന്‍ മനസില്‍ ചെറുപ്പമാണന്നും താനും മക്കളും എംഎന്‍ സ്മാരകരത്തിന്റെ നവീകരണം പൂര്‍ത്തിയായ ശേഷം തിരുവനന്തപുരത്ത് എത്തുമെന്നും മൂല്‍രാജ് ശര്‍മ്മ പറഞ്ഞു.

ഇന്നത്തെ പാകിസ്ഥാനിലെ സിയാന്‍കോട്ടില്‍ നിന്ന് 1947ല്‍ പതിനഞ്ചാം വയസില്‍ മഞ്ഞുരുകി ഒഴുകുന്ന ചിനാബ് നദി കടന്ന് ഇന്ത്യയിലേക്ക് ആയിരങ്ങള്‍ക്കൊപ്പം എത്തിയതാണ് മൂല്‍രാജ് ശര്‍മ്മ. ആ പലായനത്തിനിടെ അമ്മയും സഹോദരങ്ങളും എവിടെയെന്ന് അറിയാതെ മാസങ്ങള്‍ നിണ്ട തിരച്ചില്‍ നടത്തി. ഒടുവില്‍ കപൂര്‍ത്തലക്കടുത്തുനിന്ന് കപൂര്‍ത്തലക്കടുത്ത് കാലാസംഘ്യ എന്ന ഗ്രാമത്തില്‍ നിന്ന് ആശാവഹമല്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. കിടന്നുറാങ്ങാന്‍ പോലും ഇടമില്ലാതെ ഒഴിഞ്ഞ തൊഴുത്തില്‍ താമസം തുടങ്ങി. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വിണുകിടക്കുന്ന നെല്‍മണികള്‍ പെറുക്കിയാണ് വിശപ്പടക്കിയിരുന്നത്. തന്റെ കഷ്ടത കണ്ട് ഒരു കടയില്‍ ജോലി ലഭിച്ചു. പിന്നിട് കമ്പിളി മില്ലുകളുടെ കേന്ദ്രമായ അമൃത്സറിലെ മില്ലില്‍ ജോലി ലഭിച്ചു.

1967ലാണ് അമൃത്സര്‍ സിപിഐ ഓഫീസ് സെക്രട്ടറിയായി മൂല്‍രാജ് ചുമതലയേല്‍ക്കുന്നത്. ഇവിടെ നിരവധി തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭാര്യയും മൂന്ന് പെണ്‍മക്കളും പിന്തുണയുമായി ഒപ്പം ഉണ്ടയിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിനും പാര്‍ട്ടി പിന്തുണയും സഹായവും നല്‍കിയിരുന്നതായും ശര്‍മ്മ പറഞ്ഞു. ഭാര്യയുടെ മരണഞ്ഞെ തുടര്‍ന്ന് മൂല്‍രാജ് പാര്‍ട്ടി പ്രവര്‍ത്തനം കുറക്കുകയും മക്കളെ ജോലിക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോള്‍ നവിമുംബൈയില്‍ കഴിയുകയാണ്. മൂന്ന് പെണ്‍മക്കളും ആസ്‌ത്രേലിയില്‍ ജോലി ചെയ്യുകയാണ്. മക്കളും മരുമക്കളും ജീവിത സായഹ്നത്തില്‍ ഒപ്പം കഴിയുന്നതിന് നിര്‍ബന്ധിക്കുന്നുണ്ടങ്കിലും സ്‌നേഹത്തേടെ നിരസിക്കുകയാണ് ശര്‍മ്മ.

Eng­lish Sam­mury: MN Memo­r­i­al Ren­o­va­tion Fund: Pun­jab CPI leader Mool­raj Shar­ma also enthusiastic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.