16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025

പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം;രാഹുല്‍-പ്രിയങ്ക തന്ത്രം തകര്‍ന്നടിയുന്നു, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദുര്‍ബലമാകുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
March 10, 2022 10:47 am

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ 90 സീറ്റില്‍ ആംആദ്മി പാര്‍ട്ടി നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുന്നു.കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ അവശേഷിച്ച ഒരു സംസ്ഥാനത്തെ ഭരണം കൂടി കൈയിൽ നിന്നും പോയിരിക്കയാണ് പാർട്ടിക്ക്. ഡൽഹിക്ക് പുറമേ പഞ്ചാബിലും ആം ആദ്മി അധികാരത്തിലേക്ക് നീങ്ങുന്നു

കോൺഗ്രസ് ഒരു കാലത്ത് കൈവശം വെച്ചിരുന്ന സംസ്ഥാനങ്ങളിൽ ആ ആംദ്മി അധികാരം പിടിക്കുമ്പോൾ കോൺഗ്രസിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ബിജപിക്കും, കോണ്‍ഗ്രസിനും ബദലായി മൂന്നാം ശക്തി രാജ്യത്ത് നിര്‍ണ്ണായകമാകുന്നു എന്ന ദിശാസൂചനകൂടിയാണ് പഞ്ചാബിലെ ആംആദ്മി ആധികാരത്തില്‍ എത്തുന്നത് സൂചിപ്പിക്കുന്നത്.

പഞ്ചാബിലെ കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പുകളി ജനങ്ങളില്‍ നിന്നും പാര്‍ട്ടിയെ അകറ്റിയിരിക്കുന്നു. . കോണ്‍ഗ്രസ് ദുർബലമായികൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാൻഡ് നടത്തിയ പരീക്ഷണങ്ങൾ എല്ലാം പാളുന്ന അവസ്ഥയാണ് പഞ്ചാബിൽ കാണാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്ടൻ അമരീന്ദർ സിംഗിനെ പുത്താക്കി ചന്നിയിലേക്കും സുദ്ധുവിലേക്കും രാഷ്ട്രീയം പയറ്റിയ പ്രിയങ്ക ഗാന്ധിയുടെ പരീക്ഷണത്തിന്റെ പരാജയം കൂടിയാണ് ഇവിടെ ഉ്ണ്ടായിരിക്കുന്നത്.117 അംഗസഭയിൽ 93 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്.

ഭരണകക്ഷിയായ കോൺഗ്രസിന് നിലവിൽ ഇരുപത് സീറ്റിൽ താഴെ മാത്രമാണുള്ളത്. മാൽവ, മാഝാ മേഖലകളിൽ ആം ആദ്മിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. പാർട്ടി ആസ്ഥാനത്ത് ആം ആദ്മി പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി രണ്ടു സീറ്റിലും പിന്നിലാണ്. മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിങ് ബാദലും ക്യാപ്റ്റൻ അമരീന്ദർ സിങ്ങും സംസ്ഥാനത്ത് പിന്നിലാണ്. ഇതുവരെയുള്ള ഫലസൂചകങ്ങളില്‍ നിന്നും മനസിലാക്കുന്നത്ഡൽഹിക്കു പുറത്ത് ആദ്യമായാണ് എഎപി അധികാരം പിടിക്കുന്നത്

എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരുന്നത് ആംആദ്മി പാർട്ടിക്കാണ്. പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ഭഗ്വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ശിരോമണി അകാലദളുമായുള്ള ദീർഘകാല ബന്ധം വേർപെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ (സംയുക്ത്) എന്നിവരുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദൾ ബിഎസ്‌പിയുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.തുടക്കം മുതൽ സർവേകളിൽ ആം ആദ്മി അധികാരം നേടുമെന്നായിരുന്നു ഉറപ്പിച്ചിരുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു അടിയുറച്ച മുന്നേറ്റമായിരുന്നു ആപ്പ് നടത്തിയത്. ഭഗവന്ത് മൻ സിങ് എന്ന ജനകീയനായ നേതാവിനെയാണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ജനങ്ങൾക്കിടയിൽ സർവേ നടത്തിയപ്പോൾ 93 ശതമാനം പേരും ഭഗവന്തിന്റെ പേരാണു നിർദേശിച്ചിരന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. 117 അംഗ നിയമസഭയിൽ 77 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുമായി മുഖ്യ പ്രതിപക്ഷമായിരുന്നു ആം ആദ്മി. ഇക്കുറി കോൺഗ്രസിനെ അന്തസംഘർഷങ്ങൾ കൂടി മുതലാക്കി ആം ആദ്മി അധികാരം ഉറപ്പിക്കുകയാണ്.ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ആം ആദ്മിയുടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനായ ഭഗവന്ത് 2014 മുതൽ സഗ്രൂരിൽനിന്നുള്ള ലോക്സഭാംഗമാണ്. രണ്ടു തിരഞ്ഞെടുപ്പുകളിലും വൻഭൂരിപക്ഷത്തിനായിരുന്നു ജയം

രാഷ്ട്രീയപ്രവേശത്തിനു മുൻപു നടനായും സ്റ്റാൻഡപ് കൊമീഡിയനായും തിളങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജലാലാബാദിൽ മത്സരിച്ചിരുന്നെങ്കിലും സുഖ്ബീർ സിങ് ബാദലിനോടു തോറ്റു. ജാട്ട് നേതാവ് എന്ന നിലയിൽ താഴെ തട്ട് വരെയുള്ള സ്വാധീനമുണ്ട് ഭഗവന്ത് മന്. മികച്ച പ്രാസംഗികൻ തുടങ്ങിയവ ഭഗവന്ത് മന് ഗുണകരമായി.മറുവശത്ത് കോൺഗ്രസ് ഹൈക്കമാൻഡ് രാഷ്ട്രീയം തകർന്നയുന്ന കാഴ്‌ച്ചയാണ് കണ്ടത്.

അമരീന്ദർ സിംഗിനെ മാറ്റി പ്രിയങ്കയും രാഹുലും കളിച്ച രാഷ്ട്രീയം അടിമുടി പിഴക്കുകയാണ് ഉണ്ടായത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമാകുമ്പോൾ അതിന്റെ നേട്ടം മറ്റിടങ്ങളിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും അടക്കം ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകും. രാജ്യത്ത് ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്നു തെളിഞ്ഞിരിക്കുകയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ

Eng­lish sumamry:Punjab elec­tion results: Rahul-Priyan­ka tac­tic col­laps­es, Con­gress high com­mand weakens

You may also like this video:

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.