
സർക്കാർ വിരുദ്ധ വാർത്ത പ്രചരിക്കുന്നത് തടയാൻ ദിനപത്രങ്ങൾ കൊണ്ടുപോയ വാഹനങ്ങൾ തടഞ്ഞ് പഞ്ചാബ് പൊലീസ്. ഗുർദാസ്‌പുർ, പട്യാല, അമൃത്‌സർ, ഹോഷിയാർപുർ എന്നീ ജില്ലകളിൽ പത്രവിതരണം പൂർണമായും സ്‌തംഭിച്ചു. പത്രവിതരണം നടത്തിയ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് വാഹനങ്ങൾ തടഞ്ഞതെന്ന് പൊലീസ് പ്രതികരിച്ചു.
സംഭവത്തിൽ എഎപി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ഇത് പത്രസ്വാതന്ത്ര്യത്തിനെതിരെയുള്ള അതിക്രമാണെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്‌വ വിമർശിച്ചു. പലയിടത്തും പത്ര വാഹനങ്ങൾ തടഞ്ഞുവച്ചിട്ടുണ്ടെന്നും പൊലീസ് അതിനുള്ളിളെ കെട്ടുകൾ പരിശോധിച്ചതിനുശേഷം മാത്രമേ പോകാൻ അനുവദിച്ചുള്ളുവെന്ന് ബിജെപി പ്രസിഡന്റ് അശ്വനി ശർമ്മ ആരോപിച്ചു.അതേസമയം പൊലീസ് നടപടിയെ ചണ്ഡീഗഢ് പ്രസ് ക്ലബ്ബ് അപലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.