23 December 2024, Monday
KSFE Galaxy Chits Banner 2

നിയമനത്തിനായി പഞ്ചാബിലെ അധ്യാപക സമരം ശക്തം

മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ സമരം ചെയ്തവരെ പൊലീസ് ലാത്തിവീശി നേരിട്ടു
web desk
ചണ്ഡീഗഢ്:
March 12, 2023 7:36 pm

നിയമനം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ച അധ്യാപകർക്കുനേരെ പൊലീസ് ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിഖ് വിഭാഗത്തില്‍പ്പെട്ട പ്രതിഷേധക്കാരുടെ തലപ്പാവ് പൊലീസ് തട്ടി നിലത്തിട്ടതായും പരാതിയുണ്ട്.

അടുത്തിടെ നിയമന കത്തുകൾ ലഭിച്ച നൂറുകണക്കിന് അധ്യാപകരാണ് പ്രക്ഷോഭവുമായി മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സംഗ്രൂരിലെ വീടിലെത്തിയത്. സമരക്കാരെ നിയന്ത്രിക്കാൻ കനത്ത സുരക്ഷയാണ് സംഗ്രൂരില്‍ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം തടയാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. അടിയേറ്റ് വീണ തങ്ങളെ പൊലീസ് വലിച്ചിഴച്ച് മർദ്ദിച്ചതായി പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികമാര്‍ പറഞ്ഞു. മാസ്റ്റർ കേഡർ യൂണിയനിലെ 4,146 അധ്യാപകർ പ്രക്ഷോഭത്തില്‍‍ പങ്കെടുത്തതായാണ് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Eng­lish Sam­mury: Pun­jab teach­ers porotest front of Chief Min­is­ter Bhag­want Man­n’s res­i­dence in Sangrur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.