
ദൈവങ്ങളെയും മതഗ്രന്ഥങ്ങളെയും നിന്ദിക്കുന്നത് തടയാനായി പുതിയ ബില്‍ കൊണ്ടുവരാന്‍ പഞ്ചാബ്. മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഭാരതീയ ന്യായ സന്‍ഹിതയിലെ വ്യവസ്ഥകള്‍ കര്‍ശനമല്ലാത്തതിനാലാണ് വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയല്‍ ബില്‍ നടപ്പാക്കുന്നതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ മതഗ്രന്ഥങ്ങളുടെ അവഹേളനവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യേകിച്ച് സിഖുകാരുടെ മതഗ്രന്ഥമായ ശ്രീ ഗുരുഗ്രന്ഥ് സാഹിബിനെ അവഹേളിക്കുന്ന തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായതായി ഭഗവന്ത് മന്‍ ചൂണ്ടിക്കാട്ടി. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ബില്‍ അനുശാസിക്കുന്നു. കൂടാതെ വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. ഇത്തരം കൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ക്കും ശിക്ഷ ലഭിക്കുന്നതാണ്.
ഭഗവത് ഗീത, ബൈബിള്‍, ഖുറാന്‍ എന്നീ മതഗ്രന്ഥങ്ങള്‍ക്കെതിരായ അവഹേളനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. അതേസമയം ബില്ലിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ബില്‍ പാസാക്കിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.