
പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ രാജ്‍വീർ ജവാന്ദ(35) അന്തരിച്ചു. ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ രാജ്‍വീർ 11 ദിവസം വെന്‍റിലേറ്ററിൽ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
പഞ്ചാബി നടി നീരു ബജ്‌വയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പുറം ലോകം മരണവാർത്ത അറിഞ്ഞത്. ‘ഭാവിയുടെ വാഗ്ദാനത്തിന് ഈ ചെറുപ്രായത്തിൽ ജീവൻ പൊലിയേണ്ടിവന്നത് ഹൃദയഭേദകമാണ്. രാജ്‍വീർ ജവാന്ദയുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നു. വേദനാജനകമായ ഈ സമയം നിങ്ങൾക്ക് മനഃശക്തിയും സമാധാനവും കൊണ്ട് മറികടക്കാൻ സാധിക്കട്ടെ. ഇത്ര പെട്ടന്നു നീ പോയിമറഞ്ഞു, പക്ഷേ ഒരിക്കലും മറക്കില്ല’- തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ രാജ്‌വീറിന് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റത്. ഗായകനെ ആദ്യം സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നീട് ഫോർട്ടിസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജ്‌വീറിന്റെ ആരോഗ്യനില അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രി സന്ദർശിച്ചിരുന്നു. ‘കാളി ജവാന്ദേ ദി’, ‘മേരാ ദിൽ’, ‘സർദാരി’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് രാജ്‌വീർ പ്രശസ്തനാകുന്നത്. പഞ്ചാബി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.