10 January 2026, Saturday

Related news

January 8, 2026
January 7, 2026
January 6, 2026
January 4, 2026
December 28, 2025
December 25, 2025
December 22, 2025
December 21, 2025
December 16, 2025
December 8, 2025

പുന്നപ്ര‑വയലാർ; ധീരസഖാക്കളുടെ പോരാട്ടങ്ങൾ മായാത്ത ചരിത്രം: പന്ന്യൻ രവീന്ദ്രൻ

Janayugom Webdesk
അമ്പലപ്പുഴ
October 23, 2025 9:24 pm

ഇന്ത്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത സമരമാണ് പുന്നപ്ര‑വയലാർ രക്തസാക്ഷിത്വമെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരാട്ടങ്ങളുടെ തുടർച്ചയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അന്ന് നടത്തിയത്. 

നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ആ ധീരസഖാക്കളുടെ ഓർമ്മകൾ ഒരിക്കലും മാഞ്ഞുപോകില്ല. ധീര വിപ്ലവകാരികളുടെ ഓർമ്മകൾ കേരളത്തിന്റെ ശക്തിയായി എന്നും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ സ്ത്രീകളെ കാര്യമായി സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണ്.
ഇടതുമുന്നണിക്ക് ഇത് സാധ്യമായത് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം മൂലമാണ്. നാട്ടിൽ എന്ത് ദ്രോഹമുണ്ടായാലും യുഡിഎഫ് അതിനൊപ്പമുണ്ടാകുമെന്ന കാര്യം നാം ശ്രദ്ധിക്കണം. കൂടാതെ, ബിജെപി പണച്ചാക്കുമായി കേരളത്തിൽ കടന്നുവരുന്നതിനെ ഗൗരവമായി കാണണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.