15 January 2026, Thursday

Related news

January 12, 2026
January 12, 2026
December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025

പുര സ്ത്രീരത്ന പുരസ്കാരം ഡോ വി ശാരദാദേവിക്ക്

Janayugom Webdesk
തിരുവനന്തപുരം
November 18, 2023 9:56 am

പുര വനിതാവേദിയുടെ സ്ഥാപകരിൽ ഒരാളായ ആർ ജെനീബായിയുടെ ഓർമ്മക്കായ് പുര ഏർപ്പെടുത്തിയിട്ടുള്ള സ്ത്രീരത്ന പുരസ്കാരത്തിന് യൂണിവേഴ്സിറ്റി കോളജ് ഇംഗ്ളീഷ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ വി ശാരദാ ദേവി തെരഞ്ഞെടുക്കപ്പെട്ടു. ജന്മനായുള്ള ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ ഡോ വി ശാരദാദേവി മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയുമാണെന്ന് തെരഞ്ഞെടുപ്പ് സമിതി വിലയിരുത്തി. 26ന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ എസ്ബിറ്റി മുൻ ചീഫ് ജനറൽ മാനേജർ ഇ കെ ഹരികുമാർ പുരസ്കാരം സമർപ്പിക്കും.

തിരുവനന്തപുരം വനിതകോളേജിലെ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന- പ്രാപ്ത‑യുടെ കൺവീനർ ഡോ വി ഉമാജ്യോതി, കാൻവാക്ക് ചെയർമാൻ ഗോകുൽ രത്നാകർ, പുര രക്ഷാധികാരി എസ് വിശ്വംഭരൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് പുര പ്രസിഡന്റ് ജി രാധാകൃഷ്ണൻ, സെക്രട്ടറി വി എസ് അനിൽ പ്രസാദ്, പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് അനിത എന്നിവർ അറിയിച്ചു.

Eng­lish Sum­ma­ry: Pura Stri­Rat­na Award
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.