4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 22, 2026
February 22, 2026
February 22, 2026
February 17, 2026

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വാങ്ങി നൽകി; യുവാവ് അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
April 2, 2025 2:46 pm

ഒറ്റപ്പാലം കൂനത്തറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ ആളെ പൊലീസ് പിടികൂടി. 15 വയസുകാരായ രണ്ടു വിദ്യാർത്ഥികൾക്കാണ് മദ്യം വാങ്ങി നൽകിയത്. അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർത്ഥികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും അബോധാവസ്ഥയിൽ റോഡിൽ തളർന്നുവീഴുകയുമായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂനത്തറ സ്വദേശിയായ ക്രിസ്റ്റി (21) കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയതെന്ന് കണ്ടെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.