22 January 2026, Thursday

‘പുഷ്പ 2’വിന്റെ അണിയറ പ്രവര്‍ത്തകരുടെ ബസ് അപകടത്തില്‍പ്പെട്ടു

webdesk
ഹൈദരാബാദ്‌
June 1, 2023 1:28 am

അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ 2’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ നല്‍ഗോഡയില്‍വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദ്- വിജയവാഡ ഹൈവേയില്‍ ആര്‍ട്ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ബസുകളിലൊന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു.

അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

Eng­lish Sam­mury: Allu Arjun Filme Push­pa-2’s artists team road accident

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.