22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 12, 2024
September 12, 2024
September 9, 2024
September 9, 2024
September 9, 2024
September 4, 2024
May 2, 2024
January 21, 2024
August 31, 2023

ഓണത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ പൂഷ്പ കൃഷിക്കാര്‍

സുനില്‍ കെ കുമാരന്‍ 
നെടുങ്കണ്ടം
August 14, 2022 11:12 pm

ഓണമെത്തുന്നതോടെ പൂക്കച്ചവടത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് തമിഴ്‌നാട്. ഓണത്തപ്പനെ വരവേല്‍ക്കുവാന്‍ മലയാളികള്‍ ഒരുങ്ങുമ്പോള്‍ പ്രതിക്ഷയോടെ കാത്തിരിക്കുന്നത് അതിര്‍ത്തി സംസ്ഥാനമായ തമിഴ്‌നാട്ടിലെ പൂഷ്പ കൃഷിക്കാരാണ്. തമിഴ്‌നാട്ടിലെ കമ്പം,തേനി, ഗൂഢല്ലൂര്‍ കേന്ദ്രികരിച്ചും,കര്‍ണ്ണാടകത്തിലെ ബാംഗ്ലൂര്‍, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെയ്ക്ക് ഏറ്റവും കൂടുതല്‍ പൂക്കള്‍ എത്തുന്നത്. പ്രളയം, കോവിഡ് എന്നിവയെ തുടര്‍ന്ന് കച്ചവടം താറുമാറായ പൂ കൃഷിക്കാര്‍ ഈ വര്‍ഷത്തെ ഓണത്തില്‍ വളരെയേറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്. അത്തപൂക്കളം വര്‍ണ്ണാഭമാക്കുവാന്‍ വിവിധ നിറത്തിലുള്ള ജമന്തികള്‍, ബെന്തി, ചെണ്ടുമല്ലി, മുല്ല, അരുളി, വാടമുല്ല, റോസ്്, ചമ്പങ്ങി, താമര തുടങ്ങിയവയാണ് തമിഴ്‌നാട്ടില്‍ നിന്നും കൂടുതലായി എത്തുന്നത്. ഡെച്ച് റോസ്, കാര്‍നേഷ്യം, ലില്ലി, ഗ്ലാഡിയോല, ക്രിസാണ്ടമം, ജറിബ്ര, നില, വെള്ള്, മഞ്ഞ എന്നിവ ബ്രൂഡെയ്‌സി, തുടങ്ങിയവയാണ് ബാംഗ്ലൂര്‍ കേന്ദ്രികരിച്ചും എത്തുന്നത്. കോവിഡ് കാലയളവില്‍ എല്ലാ വീട്ടുമുറ്റത്തും പൂന്തോട്ടങ്ങള്‍ ഒരുങ്ങി. ഇത് മുന്‍കാലങ്ങളെ അപേക്ഷിച്ച് അത്തപൂക്കളം വര്‍ദ്ധിക്കുവാന്‍ കാരണമാകുമെന്നും അതുവഴി മുന്‍കാലങ്ങളെ അപേക്ഷിച്ച് പൂ കച്ചവടം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും പൂ കച്ചവടക്കാര്‍ പറയുന്നു. ഓണം എത്തിയതോടെ പാകമായ പൂക്കള്‍ വിളവെടുപ്പിന് തയ്യാറെടുപ്പിലാണ് തമിഴ്‌നാട്ടിലെ അടക്കം പൂഷ്പ ക്യഷിക്കാര്‍. 

Eng­lish Sum­ma­ry: Push­pa farm­ers in Tamil Nadu hope for Onam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.