21 January 2026, Wednesday

Related news

January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 10, 2026
January 7, 2026

പൂത്തുലഞ്ഞ് അക്ഷരോത്സവം നാലാം ദിനത്തിലേക്ക്…

സ്വന്തം ലേഖിക
തിരുവനന്തപുരം
January 10, 2026 8:41 am

ഡബിള്‍ ഡക്കര്‍ ബസില്‍ സിറ്റിയിലൂടെ ഒരു കറക്കം, ഇഷ്ടമുള്ള പുസ്തകങ്ങള്‍, സ്റ്റുഡന്റ്സ് കോര്‍ണറില്‍ കുട്ടിത്താരങ്ങളുടെ മിന്നും പ്രകടനം, തലശേരി ബിരിയാണി മുതല്‍ വനസുന്ദരി ചിക്കന്‍ വരെയുള്ള രുചിഭേദങ്ങള്‍… അറിവ് പൂക്കുന്ന പുസ്തകോത്സവത്തില്‍ ഇങ്ങനെ വൈവിധ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. വായനയാണ് ലഹരിയെന്ന് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വന്‍ ജനപങ്കാളിത്തത്തോടെ പുസ്തകോത്സവം നാലാം ദിനത്തിലേക്ക് കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തോളം പേരാണ് പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തിയത്. തലസ്ഥാനത്തിനു പുറമെ മറ്റു ജില്ലകളില്‍ നിന്നും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തുന്നത്. പുസ്തക പ്രകാശനങ്ങള്‍ക്കൊപ്പം വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും ഇന്നലെ സജീവമായിരുന്നു. ഇന്നലെ വിവിധ വേദികളിലായി 53 പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. രാവിലെ നടന്ന രാഷ്ട്രീയത്തിലെ ചിരി എന്ന സെഷന്‍ ആയിരുന്നു ഇന്നലത്തെ മുഖ്യ ആകര്‍ഷണം. കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിറഞ്ഞ സദസിലായിരുന്നു ഈ സെഷനിലെ ചര്‍ച്ച.

ഇന്ന് രാവിലെ 10.30 ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ കാലാവസ്ഥയും അതിജീവനം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. 11.30ന് കെ എം മാണിയുടെ ബജറ്റ് പ്രസംഗങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. കഥ, കഥാപാത്രം, കഥാകൃത്ത് എന്ന സെഷനില്‍ എം എ ബേബി പങ്കെടുക്കും. ഡയലോഗ് സെഷനില്‍ ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതഗാഥ എന്ന വിഷയത്തില്‍ എം വി ഗോവിന്ദന്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് പടവീരന്‍ തെയ്യത്തിന്റെ അരങ്ങേറ്റവും ഉണ്ട്. ബുധനാഴ്ച ആരംഭിച്ച പുസ്തകോത്സവം 13 ന് അവസാനിക്കും. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.