21 March 2025, Friday
KSFE Galaxy Chits Banner 2

Related news

September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 5, 2023
September 5, 2023

പുതുപ്പള്ളി ഇന്ന് ബൂത്തിലേക്ക്

പ്രത്യേക ലേഖകൻ
കോട്ടയം
September 5, 2023 7:30 am

പുതിയ പുതുപ്പള്ളിയുടെ നിർമ്മിതിക്കായി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേയ്ക്ക്. ‘പുതിയ പുതുപ്പള്ളി’ എന്ന മുദ്രാവാക്യവുമായി വികസന സ്വപ്നങ്ങളുടെ ചർച്ചാവേളകളായിരുന്നു പ്രചാരണ നാളുകൾ. ചിട്ടയായ പ്രവർത്തനവും മികച്ച പ്രചാരണവുമായി ആവേശകരമായിരുന്നു എൽഡിഎഫ് മുന്നേറ്റം.
ആകെ 1,76,417 വോട്ടർമാരാണുള്ളത്. പുരുഷന്മാർ‑86,132, സ്ത്രീകൾ-90,281, ഭിന്നലിംഗം- നാല്, ഭിന്നശേഷി വിഭാഗത്തിലുള്ളവർ- 1767 (പുരുഷന്മാർ‑1024, സ്ത്രീകൾ-743). മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ സൗകര്യം ഉപയോഗിച്ച് 2,491 പേർ വീടുകളിൽ തന്നെ വോട്ടു ചെയ്തു. ഇതിൽ 2.152 പേർ 80 വയസിനു മുകളിലുള്ളവരും 339 പേർ ഭിന്നശേഷിക്കാരുമാണ്. 

വോട്ടർമാരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ശതമാനനിരക്ക് 18നും 19നും ഇടയിൽ പ്രായമുള്ളവർ‑0.64, 20മുതല്‍ 29വരെ 14.80, 30നും 39നും ഇടയിൽ‑16.83, 40മുതല്‍ 49 വരെ പ്രായമുള്ളവർ-19.33, 50–59നും ഇടയിൽ പ്രായമുള്ളവർ-20.08, 60നും 69നും ഇടയിൽ‑15.59, 70 മുതല്‍ 79 വരെയുള്ളവർ‑9.11, 80നും 89നും ഇടയിൽ- 3.06 ശതമാനം 90മുതല്‍ 99വരെ പ്രായമുള്ളവർ‑0. 52, 100 പിന്നിട്ടവര്‍-0.03 എന്നിങ്ങനെയാണ്.
വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണൽ. ആകെ 20 ടേബിളുകളിൽ 14 എണ്ണത്തില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ചെണ്ണത്തില്‍ തപാൽ വോട്ടുകളും എണ്ണും. ഇടിപിബിഎസ് വോട്ടുകൾ ഒരു ടേബിളിലും എണ്ണം. വോട്ടെണ്ണുന്നതിനായി 74 ഉദ്യോഗസ്ഥരാണുള്ളത്. 13 റൗണ്ടുകളിലായിട്ടാണ് വോട്ടെണ്ണൽ. 

You may also like this video

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.