19 December 2025, Friday

Related news

December 5, 2025
November 21, 2025
October 31, 2025
October 29, 2025
October 11, 2025
October 8, 2025
October 8, 2025
October 2, 2025
October 2, 2025
September 30, 2025

യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിനെതിരെ പുതുപ്പള്ളി വിധിയെഴുതും: മുഖ്യമന്ത്രി

പ്രത്യേക ലേഖകൻ
കോട്ടയം
September 1, 2023 11:16 pm

കേരളത്തിന്റെ വികസനം തടയാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിനെതിരെ പുതുപ്പള്ളിയും വിധിയെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പ്രശ്നങ്ങൾ കണക്കിലെടുക്കാത്ത യുഡിഎഫ്, ബിജെപിയുമായി രാഷ്ട്രീയ യോജിപ്പും ധാരണയും ഉണ്ടാക്കിയിരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ദുരിതകാലം താണ്ടി അതിജീവനത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പുകൾ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വികസന ചർച്ചകൾ സജീവമായ പുതുപ്പള്ളിയിലെ മണലിൽ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. കേരളത്തെ പുരോഗമനപാതയിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളെ തടഞ്ഞവരാണ് യുഡിഎഫ്. ബിജെപിയും അതിനൊപ്പം ചേർന്നു. ഇത്തരം നിഷേധ സമീപനങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇതേ അനുഭവം പുതുപ്പള്ളിയിലും ആവർത്തിക്കും. നാട് തകരട്ടെ, ജനങ്ങൾ വിഷമത്തിലാകട്ടെ എന്നതായിരുന്നു യുഡിഎഫ്-ബിജെപി നിലപാട്. ഇതിനെയെല്ലാം അതിജീവിച്ച് കേരളം ഉയർന്നു. ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് ഇതിന് വഴിയൊരുക്കിയത്.
കേരളം മാറിയിരിക്കുന്നു, മാറിക്കൊണ്ടിരിക്കുന്നു ആ മാറ്റം പുതുപ്പള്ളിയിലും ഉണ്ടാകും. സംസ്ഥാന വികസനം തടയാൻ ശ്രമിച്ചവരെ ജനം ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഈ നാടിന് ഒരു മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ആ മാറ്റം വികസനത്തിലേക്ക് നയിക്കുന്നതാകണം. എൽഡിഎഫിനെ അധികാരമേറ്റിയ ജനങ്ങൾ നിരാശപ്പെടേണ്ടി വന്നില്ല. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ തകർച്ചയ്ക്ക് ഉത്തരവാദി കോൺഗ്രസാണ്. തങ്ങൾ നടപ്പാക്കിയ നയങ്ങൾ ഉപേക്ഷിക്കണമെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകണം. പക്ഷെ, അവരുടെ താല്പര്യം എക്കാലവും ടയർ കുത്തകകളോടാണ്.

കുത്തക ടയർ കമ്പനികൾക്കുമേൽ ചുമത്തിയ കോടികളുടെ പിഴ ഈടാക്കി കൃഷിക്കാർക്ക് നൽകണമെന്ന നിലപാടിനൊപ്പം നിൽക്കാൻ അവർക്കാവില്ല. കോൺഗ്രസിനെയും ഘടകകക്ഷികളെയും നയിക്കുന്നത് നാടിന്റെയോ കർഷകരുടെയോ താല്പര്യങ്ങളല്ല നിക്ഷിപ്ത താല്പര്യങ്ങളാണ്, പിണറായി പറഞ്ഞു. അകലകുന്നം, പാമ്പാടി, വാകത്താനം പഞ്ചായത്തുകളിലായിരുന്നു മുഖ്യമന്ത്രിയുടെ പര്യടനം. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, മന്ത്രിമാരായ വി എൻ വാസവൻ, കെ കൃഷ്ണൻകുട്ടി, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കാനത്തിൽ ജമീല, പി ദലീമ തുടങ്ങിയവർ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: Puthu­pal­ly to pass ver­dict against UDF-BJP alliance: Chief Minister

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.