12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 30, 2025
March 14, 2025
March 12, 2025
February 22, 2025
February 14, 2025
February 10, 2025
February 10, 2025
January 18, 2025
January 17, 2025

പുടിന്‍— കിം ജോങ് ഉന്‍ കൂടിക്കാഴ്ച: റഷ്യക്ക് ആയുധങ്ങള്‍ കൈമാറാനെന്ന് യുഎസ്

Janayugom Webdesk
മോസ്കോ
September 5, 2023 10:38 pm

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആയുധ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കിം ജോങ് ഉൻ ഈ മാസം റഷ്യയിലേക്ക് പോകുമെന്നും പസിഫിക് തീരനഗരമായ വ്ലാഡിവോസ്റ്റോക്കിൽ വച്ച് ഇരുവരുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അപൂര്‍വമായി മാത്രമേ കിം ജോങ് ഉന്‍ പ്യോങ്ങ്യാങ്ങിന് പുറത്ത് യാത്ര ചെയ്യാറുള്ളു. അതീവസുരക്ഷയുള്ള ട്രെയിനാണ് ഇ­ത്തരം യാത്രകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഉക്രെയ്‍നില്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ ആയുധങ്ങള്‍ നല്‍കുന്നതിനും പുതിയ സൈനിക കരാര്‍ രൂപീകരിക്കുന്നതിനുമാണ് ഉന്‍‍ റഷ്യയിലേക്ക് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ഉക്രെയ്ൻ യുദ്ധത്തിന് കൂടുതല്‍ ആയുധങ്ങൾ എത്തിക്കുന്നതിനായി റഷ്യയും ഉത്തരകൊറിയയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി യുഎസ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഇതിനിടെയാണ്, ഇതേ കാര്യത്തിനായി ഇരു രാജ്യങ്ങളുടെയും തലവൻമാർ രഹസ്യ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തൽ. ഉക്രെയ്‍നിൽ റഷ്യക്കായി പോരാട്ടം നടത്തിയിരുന്ന വാഗ്‌നർ ഗ്രൂപ്പിന് ഉപയോഗിക്കാനായി 2022ൽ ഉത്തര കൊറിയ റോക്കറ്റുകളും മിസൈലുകളും കൈമാറിയതായി യുഎസ് വക്താവ് ജോൺ കിർബിയും മുമ്പ് ആരോപിച്ചിരുന്നു.
ആയുധ കൈമാറ്റ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു കഴിഞ്ഞ മാസം ഉത്തരകൊറിയ സന്ദർശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

Eng­lish Summary:Putin-Kim Jong Un meet­ing: US to trans­fer arms to Russia
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.