18 January 2026, Sunday

Related news

October 24, 2025
August 31, 2025
August 9, 2025
June 14, 2024
September 5, 2023
July 16, 2023
July 12, 2023
June 24, 2023
May 3, 2023
March 18, 2023

പുടിന്‍ ചൈന സന്ദര്‍ശിക്കും

Janayugom Webdesk
മോസ്കോ
July 12, 2023 7:38 pm

ചൈനീസ് സന്ദര്‍ശനം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്റെ അജണ്ടയിലുണ്ടെന്ന് ക്രംലിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാനുള്ള മികച്ച സമയമാണിതെന്നും ക്രംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ദിമിത്രി പെസ്കോവ് പുടിന്റെ ചൈനീസ് സന്ദര്‍ശനം പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും വിവിധതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ സാമ്പത്തികം, വ്യാപാരം, രാഷ്ട്രീയം, സൈനീകം തുടങ്ങിയ വിവിധ മേഖലകളില്‍ ചൈനയുമായുള്ള ബന്ധം റഷ്യ ദൃഢമാക്കിയിരുന്നു. പരിധിയില്ലാത്ത സഹകരണം ഉറപ്പാക്കുമെന്ന് ഇരുരാജ്യങ്ങളും അടുത്തിടെ ധാരണയിലെത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ ഷി ജിന്‍പിങ് മോസ്കോ സന്ദര്‍ശിക്കുകയും നിര്‍ണായക കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
റഷ്യന്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഉപഭോക്താവാണ് ചൈന. ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഉപരോധത്തിലും ചൈന റഷ്യയ്ക്കൊപ്പം നിന്നു.
ആഗോളവിഷയങ്ങളിലുള്ള സഹകരണം, സാമ്പത്തിക സഹകരണം, വ്യാപാരം എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയെന്ന് പെസ്കോവ് പറഞ്ഞു.

eng­lish summary;Putin will vis­it China

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.