23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 2, 2024
May 17, 2024
November 9, 2023
October 18, 2023
September 25, 2023
September 16, 2023
September 14, 2023
September 14, 2023
September 13, 2023
September 13, 2023

സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എഡിജിപി എം ആര്‍ അജിത് കുമാറാണെന്ന് പി വി അന്‍വര്‍ എംഎല്‍എ

Janayugom Webdesk
തിരുവനന്തപുരം
September 2, 2024 11:45 am

സോളാര്‍കേസ് അട്ടിമറിച്ചതിന് പിന്നില്‍ എഡിജിപി എം ആര്‍ അജിത്കുമാറാണെന്ന് പി വി അന്‍വര്‍ എംഎല്‍എ.ഒരു പൊലീസ് ഉദ്യോഗസ്ഥാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി തിരുവനന്തപുരം കവടിയാറില്‍ എം എ യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് വലിയ കൊട്ടാരം പണിയുന്നുവെന്നും അന്‍വര്‍ ആരോപിച്ചു.കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്.

അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തില്‍ അന്വേഷണം വരുമ്പോള്‍ അത് കണ്ടെത്തട്ടെ അന്‍വര്‍ പറഞ്ഞു.

അജിത് കുമാര്‍ കവടിയാറില്‍ എം എ യൂസഫലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില, അൻവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.