എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുവെന്ന പി വി അന്‍വറിന്റെ ആരോപണം ഗൗരവകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നത് വസ്തുതയെങ്കിൽ അതീവ ഗൗരവം ഉള്ളതാണ് . അൻവർ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയെങ്കിൽ അതും ഗൗരവമുള്ളത് തന്നെ. ആ തെറ്റിന് ഈ തെറ്റ് പരിഹാരം അല്ല. ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനുള്ള കെൽപ്പ് സിപിഐ (എം )നുണ്ട്.
എൽഡിഎഫിൽ പറയേണ്ടത് അവിടെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ഉചിതമായില്ലേ എന്ന ചോദ്യത്തിന് അല്ലെങ്കില്‍ സിപിഐഎം തീരുമാനിക്കുമോ എന്നായിരുന്നു ബിനോയ്‌വിശ്വത്തിന്റെ മറുപടി. ഇ പി ജയരാജനും പ്രകാശ് ജാവേദ്‌കറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ സിപിഐ ഈ വിഷയത്തിലുള്ള നിലപാട് പറഞ്ഞിട്ടുണ്ട്. സിപിഐ- സിപിഐ എം വേദികളിലും അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.