18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

പാരിസ് ഒളിംപിക്‌സ്‌; ത്രിവര്‍ണ പതാക ലുക്കില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച് പി.വി.സിന്ധുവും അജന്ത ശരത് കമലും

Janayugom Webdesk
പാരിസ്
July 27, 2024 7:23 pm

പാരിസ് ഒളിംപിക്‌സ് 2024 ഉദ്ഘാടന വേദിയില്‍ ഇന്ത്യന്‍ സ്റ്റൈലില്‍ ടീമിനെ നയിച്ച് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവും ടേബിള്‍ ടെന്നിസ് താരം അജന്ത ശരത് കമലും.ഇന്ത്യന്‍ ഒളിംപിക്‌സിനായി ഔദ്യോഗിക യൂണിഫോമുകള്‍ തയ്യാറാക്കുന്ന ഇന്ത്യന്‍ ഡിസൈനര്‍ തരുണ്‍ തഹിലിയാനിയുടെ കൈവിരുതില്‍ വിഭാവനം ചെയ്ത ഇന്ത്യന്‍ സംസ്‌ക്കാരം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് രണ്ട് അത്‌ലറ്റുകളും ധരിച്ചിരുന്നത്.ത്രിവര്‍ണ പതാക തീം ബോര്‍ഡറുള്ള ഐവറി കോട്ടണ്‍ സാരിയാണ് പി.വി.സിന്ധു ധരിച്ചത്.മുകളില്‍ ത്രിവര്‍ണ പതാക തീം എടുത്തുകാട്ടുന്ന ഇന്ത്യന്‍ ട്രഡീഷണല്‍ കുര്‍ത്തയാണ് അജന്ത ശരത് കമല്‍ ധരിച്ചിരുന്നത്.തരുണ്‍ തഹിലിനിയുടെ കൈപ്പടയില്‍ നിഭാവനം ചെയ്ത വസ്ത്രങ്ങളില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തെ നയിച്ച പി.വി.സിന്ധുവും അജന്ത ശരത് കമലും പാരിസ് ഒളിംപിക്‌സിലെ ഒരു മുഖ്യ ആകര്‍ഷണമായി മാറി.

Eng­lish Sum­ma­ry; PV Sind­hu And Achan­ta Sharath Kamal Led The Indi­an Con­tin­gent In Team Indi­a’s Tri­coloured Looks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.