25 February 2026, Wednesday

Related news

February 25, 2026
February 5, 2026
January 28, 2026
January 27, 2026
January 18, 2026
January 14, 2026
December 17, 2025
December 16, 2025
December 10, 2025
November 28, 2025

പെരിയാറിൽ പെരുമ്പാമ്പുകൾ ചത്ത് പൊങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

Janayugom Webdesk
കുമളി
February 25, 2026 2:45 pm

പെരിയാറില്‍ നാല് പെരുമ്പാമ്പുകള്‍ ചത്തുപൊങ്ങി. നഞ്ച് കലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പാമ്പുകള്‍ കൂട്ടത്തോടെ ചത്തത് എന്നാണ് അനുമാനം. തടിയമ്പാടിന് സമീപമാണ് പെരുമ്പാമ്പുകൾ ചത്ത് പൊങ്ങുകയായിരുന്നു. പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് നാല് പെരുമ്പാമ്പുകൾ ചത്തനിലയിൽ കണ്ടത്. ഇതിൽ രണ്ട് പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുകയായിരുന്നു. ഈ സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചത്.

പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ജലത്തിലെ വിഷാംശം വർധിച്ചതായിരിക്കാം പാമ്പുകൾ കൂട്ടത്തോടെ ഇല്ലാതാവാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് മത്സ്യങ്ങളും ചത്ത് പൊങ്ങിയിട്ടുണ്ട്.

വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar