22 January 2026, Thursday

Related news

January 18, 2026
January 6, 2026
December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025

ബഹ്റൈൻ നവകേരള ചാരിറ്റി വിംഗിന്റെ പെരുന്നാൾ സമ്മാനമായി കാസിം നാടണഞ്ഞു

Janayugom Webdesk
ഗുദൈബിയ
April 25, 2023 9:21 pm

കഴിഞ്ഞ ഒൻപത് വർഷമായി നാട്ടിൽ പോകാനാകാതെ ഗുദൈബിയയിൽ താമസിച്ചുവരികയായിരുന്ന കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി കാസിം ചേരാമാഡത്തിനെ പെരുന്നാൾ ദിനത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിച്ച നിർവൃതിയിലാണ് ബഹ്റൈൻ നവകേരളയും ചാരിറ്റി കൺവീനർ എം സി പവിത്രനും.

ഒരു മാസം മുമ്പാണ് കാസിം പവിത്രനുമായി ബന്ധപ്പെടുന്നത്. ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടിലായ തന്നെ എങ്ങനെയും നാട്ടിലെത്തിക്കണമെന്ന് കാസിം ആവശ്യപ്പെടുകയായിരുന്നു. വിസയും സിപിആർഉം ഇല്ലാത്തതിനാൽ ജോലി കിട്ടാത്ത അവസ്ഥയിലായിരുന്നു കാസിം. പാസ്പോർട്ട് റെന്റ് എ കാർ ഉടമ പിടിച്ച് വെച്ചിരിക്കയാണെന്നും നാലു മാസത്തെ കാർ റെൻറ് 400 ദിനാർ കൊടുക്കാനുള്ളതു കൊണ്ട് അത്രയും തുക കൊടുത്താൽ മാത്രമേ പാസ്പോർട്ട് തിരിച്ചു തരൂ എന്നാണ് പറഞ്ഞതെന്നും കാസിം പവിത്രനോട് വെളിപ്പെടുത്തി.

കാസിം നല്‍കിയ അഡ്രസ്സ് പ്രകാരം ഐസിആർഎഫ് മെമ്പർ സി കെ രാജീവന്റെ സഹായത്തോടെ സൽമാബാദിൽ ഗ്യാരേജിൽ എത്തി കാര്യം അവതരിപ്പിച്ചു. അതേസമയം കാസിം പറഞ്ഞ ആൾ അവിടെ നിന്ന് കുറെ വർഷം മുമ്പേ ജോലി മതിയാക്കി പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അയാൾ ജിദാലിയിൽ ഉള്ളതായി വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തിൽ അവിടെ പോയി അദ്ദേഹത്തിനെ വിവരങ്ങൾ ബോധ്യപ്പെടുത്തി. 100 bd കൊടുത്ത് പാസ്പ്പോർട്ട് തിരികെ വാങ്ങുകയും ചെയ്തു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വടകര സ്വദേശിയായ ആളാണ് ആ100 bd നല്‍കിയത്.

നാട്ടിലേക്കുള്ള ടിക്കറ്റ് കാസിമിന്റെ അനുജൻ നാട്ടിൽ നിന്ന് അയച്ച് നല്‍കി. ഒപ്പം നല്ലവരായ കുറെ സുഹൃത്തുക്കളും സഹായിച്ചു. തുടര്‍ന്ന് സാധാരണ ഒരു പ്രവാസി അവധിക്കുപോകുന്നത് പോലെ യാത്രയയക്കുകയും ചെയ്തുവെന്നും ബഹ്റൈൻ നവകേരള ചാരിറ്റി വിംഗ് അറിയിച്ചു.

Eng­lish Sum­ma­ry: Qasim was sent home as a fes­tive gift by the Bahrain Navak­er­ala Char­i­ty Wing

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.